ഡൽഹി: അനുമതിയില്ലാതെ റാലി നടത്തിയതിൽ മുൻ ക്രിക്കറ്റ് താരവും ഡൽഹിയിലെ ബിജെപി സ്ഥാനാർഥയുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിൽ 25ന് മുന്നറയിപ്പോ അനുവാദമോ കൂടാതെ ഡൽഹിയിലെ ജംഗുപുരയിൽ ഗൗതം ഗംഭീർ തെരഞ്ഞെടുപ്പ് റാലി നടത്തിയതാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരമാണ് പൊലീസിന്‍റെ നടപടി.
അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് റാലി നടത്തിയതിൽ ഗൗതം ഗംഭീറിനെതിരെ കേസ് - delhi
മുന്നറയിപ്പോ അനുവാദമോ കൂടാതെ ഡൽഹിയിലെ ജംഗുപുരയിൽ ഗൗതം ഗംഭീർ തെരഞ്ഞെടുപ്പ് റാലി നടത്തിയതാണ് കേസ്.
ബിജെപി മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ അരുൺ ജെയ്റ്റ്ലി ഗൗതം ഗംഭീറിനെ ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥി മഹേഷ് ഗിരിയെ മാറ്റി ഗൗതം ഗംഭീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അര്‍വീന്ദര്‍ സിങ് ലൗലിയും എഎപിക്ക് വേണ്ടി അതിഷിയുമാണ് ഇവിടെ മത്സരിക്കുന്നത്.
ഡൽഹിയിൽ നിന്നും ജനവിധി തേടുന്ന സ്ഥാനാർഥികളിൽ എറ്റവും സമ്പന്നൻ ഗൗതം ഗംഭീറാണ്. കഴിഞ്ഞ ദിവസം ഗൗതം ഗംഭീർ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തന്‍റെ സ്വന്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.