റാഞ്ചി: ജാര്‍ഖണ്ഡിലെ ബോക്കോറോയില്‍ വീടിനുള്ളിലേക്ക് ജെലാറ്റിന്‍ ബോംബ് എറിഞ്ഞു. ആളപായമില്ല. ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ബോക്കാറോ സെക്‌ടര്‍ 2 ലെ വിനയ്‌കുമാര്‍ ദേയുടെ വീടിന് നേരെയാണ് വെള്ളിയാഴ്ച രാത്രി ബോംബെറിഞ്ഞത്. ആരാണിത് ചെയ്‌തതെന്ന് വ്യക്തമല്ല. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ വിനയ്‌കുമാര്‍ ദേയുടെ മകന്‍ കളിപ്പാട്ടമാണെന്ന് കരുതി ബോംബെടുത്ത് അച്ഛനെ കാണിക്കുകയായിരുന്നു. സംശയം തോന്നിയ വിനയ്‌കുമാര്‍ ബോംബ് പുറത്തെക്കെറിയുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ വീടിനുള്ളിലേക്ക് ബോംബ് എറിഞ്ഞു - ജാര്‍ഖണ്ഡില്‍ വീടിനുള്ളിലേക്ക് ജെലാറ്റിന്‍ ബോംബ് എറിഞ്ഞു
ആളപായമില്ല. ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. ആരാണിതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
ജാര്‍ഖണ്ഡില്‍ വീടിനുള്ളിലേക്ക് ജെലാറ്റിന്‍ ബോംബ് എറിഞ്ഞു
തുടര്‍ന്ന് പൊലീസും സിഐഎസ്എഫ് സ്‌ക്വാഡും സ്ഥലത്തെത്തി ജെലാറ്റിന്‍ ബോംബാണ് കളിപ്പാട്ടത്തിനകത്തെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് റാഞ്ചി ബോംബ് ഡിസ്‌പോസല്‍ സ്ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. ഫര്‍ണിച്ചര്‍ കടയുടമയായ തനിക്ക് ശത്രുക്കളാരുമില്ലെന്ന് വിനയ്‌കുമാര്‍ ദേയി പൊലീസിനോട് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.