സിഎഎ; ജെ പി നദ്ദക്ക് മറുപടിയുമായി അശോക് ഗെലോട്ട് - ജെ പി നദ്ദ
കൊവിഡ് മൂലം സിഎഎ നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതായും നിയമം ഉടൻ നടപ്പാക്കുമെന്നും നദ്ദ വ്യക്തമാക്കിയിരുന്നു.
ജയ്‌പൂർ:സിഎഎ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദയുടെ പ്രസ്‌താവന ഏറ്റവും നിർഭാഗ്യകരമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കൊവിഡ് മൂലം സിഎഎ നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതായും നിയമം ഉടൻ നടപ്പാക്കുമെന്നും നദ്ദ വ്യക്തമാക്കിയിരുന്നു. കൊവിഡ് ആരംഭിക്കുന്നതിന് മുമ്പുതന്നെ രാജ്യത്ത് സാമുദായിക സംഘർഷങ്ങൾ ഉണ്ടായിരുന്നെന്നും സിഎഎ നടപ്പിലാക്കാൻ ബിജെപിയുടെ നിർബന്ധം കാരണം നിരവധി മേഖലകളിൽ സ്ഥിതി വളരെ മോശമായെന്നും കൊറോണ കാലത്തും രാജ്യത്തെ സ്ഥിതി കൂടുതൽ വഷളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ട്വിറ്ററിലൂടെ ഗെലോട്ട് പ്രതികരിച്ചു.