ജയ്‌പൂർ:വെട്ടുകിളി ആക്രമണത്തെ നേരിടാൻ കേന്ദ്രസഹായം നൽകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും അല്ലെങ്കിൽ കർഷകർക്ക് വലിയ നഷ്‌ടം നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻവർഷങ്ങളിലേത് പോലെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്‍റെ ഇതുമായി ബന്ധപ്പെട്ട വകുപ്പിന് എല്ലാ സഹകരണവും നൽകുമെന്ന് ഗെലോട്ട് പറഞ്ഞു.
വെട്ടുകിളി ആക്രമണം; കേന്ദ്ര സഹായം ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാർ - അശോക് ഗെലോട്ട്
കഴിഞ്ഞ വർഷം വെട്ടുകിളി ആക്രമണത്തിൽ ആയിരം കോടി രൂപയുടെ നഷ്‌ടമാണ് രാജസ്ഥാൻ നേരിട്ടത്.
വെട്ടുക്കിളി ആക്രമണം; കേന്ദ്ര സഹായം ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാർ
മുൻ വർഷങ്ങളിലും സംസ്ഥാനത്ത് വെട്ടുകിളികളുടെ ആക്രമണം മൂലം വലിയ നഷ്‌ടം നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം വെട്ടുകിളി ആക്രമണത്തിൽ ആയിരം കോടി രൂപയുടെ നഷ്‌ടമാണ് നേരിട്ടത്. വിളകളിലെ ഇലകളും പഴങ്ങളും കഴിച്ചാണ് വെട്ടുകിളികൾ കൃഷി നശിപ്പിക്കുക.