ജയ്പൂർ: എംഎൽഎമാരെ വേട്ടയാടൽ ആരോപണത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ ബിജെപി ചീഫ് സതീഷ് പൂനിയ . ഗെഹ്‌ലോട്ടിന് മാനസിക പ്രശ്നമുണ്ടെന്നും മനസ്സിലേക്ക് വരുന്നതെന്തും പറയുന്നുവെന്നും പൂനിയ ആരോപിച്ചു.
അശോക് ഗെഹ്‌ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി സതീഷ് പൂനിയ - ബിജെപി
ഗെഹ്‌ലോട്ടിനെതിരെ അഴിമതി ആരോപണമുണ്ട്. കോൺഗ്രസ് നേതാക്കൾ ജാമ്യത്തിലാണ്. എന്നിട്ടും അദ്ദേഹം മര്യാദകൾ, ധാർമ്മികത എന്നിവയെക്കുറിച്ചുള്ള ദീർഘമായ പ്രസംഗം നടത്തുന്നു. എന്നാൽ ആരും അദ്ദേഹത്തെ വിശ്വസിക്കാൻ പോകുന്നില്ലെന്നും പൂനിയ പറഞ്ഞു

കൂടാതെ കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന സംസ്ഥാനത്തെ രാഷ്ട്രീയ കുഴപ്പങ്ങൾക്ക് ഉത്തരവാദി ഗെഹ്‌ലോട്ടാണെന്ന് പൂനിയ ഇടിവി ഭാരതോട് പറഞ്ഞു. ഗെഹ്‌ലോട്ടിനെതിരെ അഴിമതി ആരോപണമുണ്ട്. കോൺഗ്രസ് നേതാക്കൾ ജാമ്യത്തിലാണ്. എന്നിട്ടും അദ്ദേഹം മര്യാദകൾ, ധാർമ്മികത എന്നിവയെക്കുറിച്ചുള്ള ദീർഘമായ പ്രസംഗം നടത്തുന്നു. എന്നാൽ ആരും അദ്ദേഹത്തെ വിശ്വസിക്കാൻ പോകുന്നില്ലെന്നും പൂനിയ പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യത്തെ നശിപ്പിച്ചുവെന്നും തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞതിനെ തുടർന്നാണ് ബിജെപി മേധാവിയുടെ പ്രതികരണം. ഒരു കോൺഗ്രസ് എംഎൽഎയും ബിജെപിയുമായി ബന്ധപ്പെടുന്നില്ല. ബിജെപിക്ക് കുതിരക്കച്ചവടമാണെന്ന് ഗെഹ്‌ലോട്ട് ആരോപിച്ചു, ഇത് ശരിയാണെങ്കിൽ പ്രതിപക്ഷം അത് വ്യക്തമായി തെളിയിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നിസ്സാരമായ കാര്യങ്ങൾ സംസാരിക്കുന്നെന്നും പൂനിയ ആരോപിച്ചു. കോൺഗ്രസിൽ ആഭ്യന്തര കലഹമുണ്ടെന്ന് എല്ലാവർക്കും അറിയാം. ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും ഒരിക്കലും ഒരുമിച്ച് കാണുന്നില്ല. ഇത് പാർട്ടിയിലെ വിള്ളലിനെ വ്യക്തമായി സൂചിപ്പിക്കുന്നു എന്നും പൂനിയ പറഞ്ഞു. കൂടാതെ രാജേന്ദ്ര ഗെലോട്ടിന് തങ്ങളുടെ 51 മുൻഗണന വോട്ടുകൾ ലഭിക്കുമെന്നും. ശേഷിക്കുന്ന വോട്ടുകൾ ഓംകർ സിംഗ് ലഖാവത്തിന് ലഭിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർന്ന രാഷ്ട്രീയ നാടകത്തിന് രാജസ്ഥാൻ സാക്ഷ്യം വഹിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. പാർട്ടി എംഎൽഎമാരെയും സ്വതന്ത്ര നിയമസഭാംഗങ്ങളെയും സംസ്ഥാന സർക്കാരിനെ പിന്തുണക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഭരണകക്ഷിയായ കോൺഗ്രസ് ആരോപിച്ചു.