ജയ്‌പൂര്‍: തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ഈ അന്വേഷണത്തിന് മേല്‍നോട്ടം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തബ്‌ലീഗ് സമ്മേളനത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അശോക് ഗെലോട്ട് - അശോക് ഗെലോട്ട്
മതത്തിന്‍റെ പേരില്‍ അന്വേഷണം പാടില്ലെന്നും ഗെലോട്ട് വ്യക്തമാക്കി

തബ്‌ലീഗ് സമ്മേളനത്തില്‍ വിശദ അന്വേഷണം വേണമെന്ന് അശോക് ഗെലോട്ട്
എന്നാല്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പാടില്ല. കാരണം മതം, ജാതി, സമുദായം എന്നിവയല്ല തെറ്റ് ചെയ്യുന്നതിന്‍റെ മാനദണ്ഡം. തെറ്റ് ചെയ്തവരെയാണ് ശിക്ഷിക്കേണ്ടതെന്നും ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.