ഇന്ത്യയിൽ 2021 ൽ ജിഡിപി വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി
സർക്കാർ ചെലവ് അഞ്ച് ശതമാനം വർധിച്ചതായും കാപെക്സ് 15 ശതമാനം വർധിച്ചതായും അദ്ദേഹം പറഞ്ഞു
ന്യൂഡൽഹി : ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ഇന്ത്യയിൽ ജിഡിപി വളർച്ച ഉണ്ടാകുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി തരുൺ ബജാജ്. നിലവിലെ സാഹചര്യത്തിൽ കാർഷിക മേഖലയിലാണ് വളർച്ചയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഐഐ പങ്കാളിത്ത ഉച്ചകോടി 2020ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചെലവ് അഞ്ച് ശതമാനം വർധിച്ചതായും കാപെക്സ് 15 ശതമാനം വർധിച്ചതായും അദ്ദേഹം പറഞ്ഞു. ജൂൺ-സെപ്റ്റംബർ പാദത്തിൽ, ഇന്ത്യയുടെ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 23.9 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറഞ്ഞു.