ന്യൂഡൽഹി:ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2019-20 സാമ്പത്തിക വർഷത്തിൽ 3.1 ശതമാനമായി കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. നാലാം പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം നാല് ശതമാനത്തിൽ താഴെയായി. ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുന്നത് കേന്ദ്ര സർക്കാരിന്‍റെ അനാസ്ഥയാണെന്ന് ചിദംബരം തുറന്നടിച്ചു. സാമ്പത്തിക ദുരുപയോഗം തുറന്നുകാട്ടുകയാണ് ജിഡിപി കണക്കുകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സാമ്പത്തിക ദുരുപയോഗമാണ് ജിഡിപി കണക്കുകൾ തുറന്നുകാട്ടുന്നത്: പി. ചിദംബരം - പി. ചിദംബരം
നാലാം പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം നാല് ശതമാനത്തിൽ താഴെയായി. ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുന്നത് കേന്ദ്ര സർക്കാരിന്‍റെ അനാസ്ഥയാണെന്ന് ചിദംബരം ആരോപിച്ചു

പി. ചിദംബരം
സമ്പത്തിലെ ഗണ്യമായ കുറവ് ഉപഭോഗ നിലവാരത്തെയും ബാധിക്കുന്നതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശ്‌നങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും ഉപഭോക്തൃ ഉപകരണങ്ങള്‍, വിനോദം, കായികം, മൊത്ത വ്യാപാരം, ഗതാഗതം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയവയുടെ ആവശ്യം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു.