കൊവിഡ് ദുരിതാശ്വാസം; ഒരു കോടി നല്‍കുമെന്ന് ഗൗതം ഗംഭീര്‍ - Gautam Gambhir
തന്‍റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടിരൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതായി അദ്ദേഹം അറിയിച്ചു. ഒരുമാസത്തെ ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും.
![കൊവിഡ് ദുരിതാശ്വാസം; ഒരു കോടി നല്‍കുമെന്ന് ഗൗതം ഗംഭീര്‍ കൊവിഡ്-19 ദുരിതാശ്വാസം: ഗൗതം ഗംഭീര്‍ എം.പി ഫണ്ട് Gautam Gambhir PM CARES](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6584044-720-6584044-1585473812592.jpg)
ന്യൂഡല്‍ഹി:ഇന്ത്യയുടെ മുന്‍ ബാറ്റ്സ്മാനും എം.പിയുമായ ഗൗതം ഗംഭീര്‍ കൊവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നല്‍കും. രാജ്യം എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് കൊവിഡിനെതിരെ പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമാസത്തെ ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. നേരത്തെ 2000 പാക്കറ്റ് ഭക്ഷണ കിറ്റുകളുടെ വിതരണവം ഗംഭീര്‍ നടത്തിയിരുന്നു. ആരും ഭക്ഷണത്തെ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. കായിക മന്ത്രി കിരണ്‍ റിഡ്ജ്ജുവും ഒരു കോടി നല്‍കിയിട്ടുണ്ട്.