- മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ
- വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചവർക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പ്രഖ്യാപിച്ചു
വിശാഖപട്ടണം വാതക ചോർച്ചയിൽ മരണം 11; തത്സമയം - വിശാഖപട്ടണത്തെ വാതക ചോർച്ച;
14:46 May 07
ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ആകെ മരണം 11 ആയി
14:23 May 07
- ആന്ധ്രാപ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് നൽകി
14:07 May 07
- മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി വിശാഖപ്പട്ടണത്തിലെത്തി
13:48 May 07
- വിശാഖപ്പട്ടണത്തിലേക്ക് യാത്ര തിരിച്ച് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി
- കിംഗ് ജോർജ്ജ് ആശുപത്രിയിൽ സന്ദർശനം നടത്തും
13:45 May 07
13:45 May 07
12:43 May 07
12:43 May 07
12:27 May 07
- വാതക ചോർച്ച അടച്ചതായി ഡിജിപി ദാമോദർ ഗൗതം അറിയിച്ചു
- വെള്ളം ധാരാളം കുടിക്കുക എന്നത് മാത്രമാണ് സുഖം പ്രാപിക്കുന്നതിനുള്ള ഏക വഴിയെന്നും ഡിജിപി
- ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളിൽ പലരും ഡിസ്ചാർജ് നേടി
- അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി
12:10 May 07
- ദുരന്തത്തിൽ ഫാക്‌ടറി അധികൃതരോട് സംസ്ഥാനം വിശദീകരണം ആവശ്യപ്പെട്ടു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്ധ്രാപ്രദേശ് വ്യവസായ മന്ത്രി എം.ജി റെഡ്ഡി അറിയിച്ചു
11:48 May 07
ദുരന്തത്തിൽ അപലപിച്ച് വിവിധ ദേശീയ നേതാക്കൾ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അനുശോചനമറിയിച്ചു.
11:43 May 07
- വാതക ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. ആകെ മരണസംഖ്യ ഒമ്പത് ആയി
- എണ്ണൂറിലധികം ആളുകളെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
- 1000-1500 ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു.
- വ്യവസായ കേന്ദ്രത്തിൽ നിന്നും ചോർന്നത് സ്റ്റൈറീൻ വാതകമെന്ന് സ്ഥിരീകരണം.
11:36 May 07
വാതക ചോർച്ചയിൽ അപലപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ
11:31 May 07
രാജ്യത്തെ നടുക്കിയ വാതക ദുരന്തത്തിൽ അനുശോചനമറിയിച്ച് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്. ദുരന്തത്തെ നിയന്ത്രണ വിധേയമാക്കുന്നതിൽ സാധ്യമായ പ്രവർത്തനങ്ങൾ ഭരണകൂടം ചെയ്യുമെന്ന് പൂർണവിശ്വാസമുള്ളതായും പ്രസിഡന്‍റ് അറിയിച്ചു.
11:26 May 07
- 200ലധികം പേർക്ക് അപകടം സംഭവിച്ചതായി റിപ്പോർട്ടുകൾ
- ഇതുവരെ മരിച്ചത് എട്ട് പേർ, ഉച്ചയോടെ മരണസംഖ്യ ഉയരാൻ സാധ്യത
11:05 May 07
വാതകദുരന്തത്തിൽ അപലപിച്ച് രാഹുൽഗാന്ധി. പ്രദേശത്തെ എല്ലാ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും സഹായസഹകരണങ്ങൾ നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു
10:43 May 07
ദുരന്തത്തിൽ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ദുരന്തസേന അധികൃതരുമായി അദ്ദേഹം ചർച്ച നടത്തി
- ദുരന്തനിവാരണ സേനയുടെ 27 അംഗ വിദഗ്‌ധ സംഘമാണ് അപകടസ്ഥലത്ത് എത്തിയിട്ടുള്ളത്. പ്രദേശത്ത് 80 ശതമാനത്തോളം വീടുകൾ ഒഴിപ്പിക്കൽ പൂർത്തിയായി
10:41 May 07
പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുമായി ചർച്ച നടത്തി. എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി
10:34 May 07
10:31 May 07
മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി ദുരന്തബാധിതരെ പ്രവേശിപ്പിച്ച ആശുപത്രി ഉടൻ സന്ദർശിക്കും
10:17 May 07
പ്രധാനമന്ത്രി നരേന്ദ്രമോദി 11 മണിക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി കൂടികാഴ്‌ച നടത്തും
09:57 May 07
09:28 May 07
ആർ.ആർ വെങ്കടപുരം ഗ്രാമത്തിലെ എൽ.ജി പോളിമർ വ്യവസായ കേന്ദ്രത്തിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്
അമരാവതി: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്‍റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരണം എട്ടായി. ഒരു കുട്ടിയുൾപ്പെടെ എട്ട് പേരാണ് മരിച്ചത്.
10:07 AM
- പ്രദേശത്തെ നിരവധി മൃഗങ്ങൾ ചത്തു, 20 ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു
- ദുരന്തത്തിന് കാരണം പോളി വിനയൽ ക്ലോറൈഡ് ഗ്യാസെന്ന് പ്രാഥമിക നിഗമനം
- ആളുകളെ ഒഴിപ്പിക്കാൻ വീടുകളിൽ പൊലീസ് പരിശോധന
- ലോക്ഡൗണിനെ തുടർന്ന് പ്ലാന്‍റ് അടച്ചുപൂട്ടിയിരിക്കുകയായിരുന്നു
- പ്ലാന്‍റ് 40 ദിവസത്തിന് ശേഷമാണ് തുറന്നത്
- ഗ്യാസ് ചേംബറുകളിൽ അനിയന്ത്രിതമായ പൊട്ടിത്തെറി ഉണ്ടാകുകയും ചോർച്ച സംഭവിക്കുകയുമായിരുന്നു
- സ്പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള പ്രാരംഭ ശ്രമങ്ങൾ ഫലമുണ്ടായില്ലെന്ന് ജില്ല കലക്ടർ
- ദുരന്തത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിശാഖപട്ടണം കമ്മിഷ്ണർ ആർ.കെ മീണ
- 100ലധികം പേരെ ആശുപത്രിയിലേക്ക് മാറ്റി
- ദുരന്തനിവാരണ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു
07-05-2020 9:40 AM
- മൂക്കും വായും നനഞ്ഞ തുണി ഉപയോഗിച്ച് മറക്കാൻ ആളുകൾക്ക് നിർദേശം
- പരിസരത്ത് താമസിക്കുന്ന ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിർദേശം
- പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി
- വാതക ചോർച്ച അഞ്ച് കിലോമീറ്ററിലോളം വ്യാപിച്ചതായി വെസ്റ്റ് സോൺ എ.സി.പി
- ശ്വാസ തടസം അനുഭവപ്പെട്ട നിരവധി പേർ ആശുപത്രിയിൽ
- വ്യാഴാഴ്‌ച പുലര്‍ച്ചെ 2.30 നാണ് അപകടം
- ആർ.ആർ വെങ്കടപുരം ഗ്രാമത്തിൽ എൽ.ജി പോളിമർ വ്യവസായ കേന്ദ്രത്തിലാണ് സംഭവം