വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; രണ്ട് പേർ മരിച്ചു - വാതക ചോർച്ച
06:48 June 30
വിശാഖപട്ടണം സൈനാർ ഫാർമ കമ്പനിയിലാണ് ചോർച്ച
അമരാവതി:വിശാഖപട്ടണം സൈനാർ ഫാർമ കമ്പനിയിൽ കെമിക്കൽ ഗ്യാസ് ചോർച്ച. സംഭവത്തിൽ രണ്ട് പേർ മരിച്ചു. കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചത്. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിശാഖപട്ടണത്തിലെ ആര്‍ ആര്‍ വെങ്കടപുരം ഗ്രാമത്തിലെ എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രിയില്‍ മെയ് ഏഴിന് പുലര്‍ച്ചെ രണ്ടരയ്ക്കുണ്ടായ വാതക ചോര്‍ച്ചയില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നൂറ് കണക്കിന് പേര്‍ ആശുപത്രിയിലാവുകയും ചെയ്തു. ഇതിനു ശേഷം കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്ത് സ്വീകരിച്ച് വന്നത്.