ഗാർഗി കോളജ് അക്രമം; വിദ്യാർഥിനികൾ സ്വാതി മലിവാളുമായി കൂടിക്കാഴ്‌ച നടത്തും - വിദ്യാർഥിനികൾ സ്വാതി മലിവാളുമായി കൂടിക്കാഴ്‌ച നടത്തും
ഫെബ്രുവരി ആറിന് കോളജ് കൾച്ചറൽ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് അക്രമികള്‍ കാമ്പസിനകത്ത് എത്തി പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്
ന്യൂഡൽഹി: ഗാർഗി കോളജിലെ വിദ്യാർഥിനികളുടെ പ്രതിനിധിസംഘം ഡൽഹി കമ്മീഷൻ ഫോർ വുമൺ മേധാവി സ്വാതി മലിവാളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. കോളജിൽ നടന്ന ലൈംഗിക അക്രമവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. കേസിന്‍റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതായി സ്വാതി മലിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറി അറിയിച്ചു. ഫെബ്രുവരി ആറിന് കോളജ് കൾച്ചറൽ ഫെസ്റ്റ് നടക്കുന്നതിനിടെ അക്രമികള്‍ കാമ്പസിനകത്ത് എത്തി പെൺകുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. ഇതുവരെ 600ലധികം വിദ്യാർഥിനികളുടെ സാക്ഷ്യപത്രങ്ങൾ അന്വേഷണ സമിതി രേഖപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്‌തു. എന്നാൽ സംഭവത്തിൽ കോളജ് അധികൃതർ തികഞ്ഞ അനാസ്ഥ കാണിച്ചതായും സമിതി കണ്ടെത്തി. കേസിൽ 17 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 10 പേർക്ക് ജാമ്യം ലഭിച്ചു.