ലക്‌നൗ:മധ്യപ്രദേശില്‍ നിന്ന് പിടികൂടിയ കൊടുംകുറ്റവാളി വികാസ് ദുബെയെ ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറും. കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വികാസ് ദുബെ. മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
വികാസ് ദുബെയെ യുപി പൊലീസിന് കൈമാറും - യുപി പൊലീസ്
മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വികാസ് ദുബെയെ പിടികൂടിയത്.
കാൺപൂർ ആക്രമണത്തില്‍ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ദുബെയുടെ ഗുണ്ടാസംഘത്തിലെ അവസാന അംഗത്തെ പിടികൂടുന്നത് വരെ അന്വേഷണം തുടരുമെന്നും എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. വികാസ് ദുബെയ്‌ക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് പ്രതികളെ ആരെയെങ്കിലും മധ്യപ്രദേശില്‍ നിന്ന് പിടികൂടിയോ എന്നതിനെപ്പറ്റി ഔദ്യോഗിക വിവരം ഒന്നും യുപി പൊലീസിന് ലഭിച്ചിട്ടില്ല. മധ്യപ്രദേശ് പൊലീസാണ് ദുബെയെ പിടികൂടിയത്. പ്രതിയെ യുപിയിലേക്ക് എത്തിക്കാൻ കാൺപൂരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മധ്യപ്രദേശിലേക്ക് പോകുമെന്നും എഡിജി അറിയിച്ചു.