കാണ്‍പൂര്‍: വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കാൺപൂരിൽ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വികാസ് ദുബെയും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ വികാസ് ദുബെ വ്യാഴാഴ്‌ച അറസ്റ്റിലായിരുന്നു.
വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മധ്യപ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്. പിന്നീട് യുപി പൊലീസിന് കൈമാറുകയായിരുന്നു.
വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ നിന്നും കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുബെയുമായി സഞ്ചരിച്ചിരുന്ന എസ്‌ടിഎഫ് വാഹനം അപകടത്തില്‍ മറിഞ്ഞപ്പോള്‍ ദുബെ രക്ഷപെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പൊലീസ് ദുബെയെ വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 2001ല്‍ മുതിര്‍ന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയതുള്‍പ്പെടെ അറുപതോളം ക്രിമിനല്‍ കേസികളില്‍ പ്രതിയാണ് വികാസ് ദുബെ.