ചണ്ഡീഗഡ്: യുപിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്ന ഫരീദാബാദിലെ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടു. പൊലീസ് വരുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ദുബെ ഹോട്ടലില്‍ കഴിഞ്ഞിരുന്നതായി അവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ഹോട്ടല്‍ സ്ഥിതിചെയ്യുന്നത് ഡല്‍ഹി-ആഗ്ര-ഗുരുഗ്രാം എന്നിവിടങ്ങളിലേക്ക് പോകുന്ന ദേശീയ പാതയിലാണ്. ദുബെ ഗുരുഗ്രാമിലേക്ക് പോയിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം.
കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ വീണ്ടും രക്ഷപ്പെട്ടു - How gangster Vikas Dubey escaped
പൊലീസ് വരുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഇയാള്‍ ഫരീദാബാദിലെ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്

കുപ്രസിദ്ധ കുറ്റവാളി വികാസ് ഡുബെ വീണ്ടും രക്ഷപ്പെട്ടു
ബാഡ്‌കാൽ ചൗക്കിലെ സ്വകാര്യ ഹോട്ടലില്‍ വ്യാജപ്പേരിലാണ് ദുബെ കഴിഞ്ഞത്. ഇയാള്‍ക്ക് ഹോട്ടലില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ ബന്ധുവായ പ്രഭാത് മിശ്ര, അന്‍കൂര്‍, ശ്രാവണ്‍ എന്നിവരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.