ഗുരുഗ്രാമിൽ ഗുണ്ടയുടെ സഹായി വെടിയേറ്റ് മരിച്ചു - എഫ്‌ഐആർ
ഗുണ്ടാ തലവനായ ബിരേന്ദർ സിങ് ഡായ്‌മയുടെ സഹായിയായ വികാസ് ദുരേജ എന്ന വിക്കിയാണ് കൊല്ലപ്പെട്ടത്.
ഗുരുഗ്രാമിൽ ഗുണ്ടയുടെ സഹായി വെടിയേറ്റ് മരിച്ചു
ഗുരുഗ്രാം: ഗുരുഗ്രാമിലെ ഫിറോസ് ഗാന്ധി കോളനിയിൽ ഗുണ്ടാസംഘ തലവന്‍റെ സഹായിയെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. ഗുണ്ടാ തലവനായ ബിരേന്ദർ സിങ് ഡായ്‌മയുടെ സഹായിയായ വികാസ് ദുരേജ എന്ന വിക്കിയാണ് കൊല്ലപ്പെട്ടത്. കാറിൽ പോകുകയായിരുന്ന വിക്കിയെ ശത്രുക്കൾ വെടിവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്നും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഗുരുഗ്രാം എസിപി പ്രീത് പാൽ സിങ് സാങ്‌വാൻ പറഞ്ഞു.