കൊൽക്കത്ത: കൊൽക്കത്തയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ നാലു പേർ അറസ്‌റ്റിൽ. വെള്ളിയാഴ്‌ച രാത്രി പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് സംഭവം.
കൊൽക്കത്തയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ; നാലു പേർ അറസ്‌റ്റിൽ - gangrape of minor girl in kolkata
പട്രോളിംഗിനിടെ നിലവിളി കേട്ടെത്തിയ പൊലീസാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
നാലു പ്രതികളും ചേർന്ന് ഇരുവരെയും ആക്രമിക്കുകയും പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിനിടെ പെൺകുട്ടിയുടെ സുഹൃത്ത് ഓടി രക്ഷപ്പെടുകയും ചെയ്‌തു. പട്രോളിംഗിനിടെ നിലവിളി കേട്ടെത്തിയ പൊലീസാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. നാല് പ്രതികളിൽ ഒരാളെ സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്‌റ്റ് ചെയ്‌തുവെന്നും ഇയാളെ ചോദ്യം ചെയ്‌ത ശേഷമാണ് മറ്റു പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയെന്നും കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.