കേരളം

kerala

ETV Bharat / bharat

ബലാത്സംഗകേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു - ഉത്തര്‍പ്രദേശ്

ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കേസ് പിന്‍വലിക്കാന്‍ മുഖ്യപ്രതിയുടെ ഭീഷണിയും നിരന്തരമായ സമ്മര്‍ദവും പെണ്‍കുട്ടിക്കുണ്ടായിരുന്നു.

Gang-rape survivor commits suicide  survivor commits suicide in Kanpur  ബലാത്സംഗം  കൂട്ടബലാത്സംഗം  കാണ്‍പൂര്‍  ഉത്തര്‍പ്രദേശ്  ബലാത്സംഗകേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ബലാത്സംഗകേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

By

Published : Dec 7, 2019, 9:01 PM IST

കാണ്‍പൂര്‍:ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കാണ്‍പൂരിലെ ദെഹാത്ത് ജില്ലയിലാണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

നവംബര്‍ 11 നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. നവംബര്‍ 13 നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്‍മാരും സണ്ണി എന്ന് പേരുള്ള ഒരാളും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പരാതി നല്‍കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. തുടര്‍ന്ന് കേസ് പിന്‍വലിക്കണമെന്ന് പ്രതിയായ സണ്ണിയുടേയും കുടുംബത്തിന്‍റേയും നിരന്തരമായ ഭീഷണിയും സമ്മര്‍ദവും പെണ്‍കുട്ടിക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യാകുറിപ്പെഴുതി പെണ്‍കുട്ടി തൂങ്ങിമരിക്കുന്നത്.

ABOUT THE AUTHOR

...view details