ഒരു കോടി 60 ലക്ഷം രൂപയുടെ കറൻസി കൊണ്ടൊരു ഗണപതി വിഗ്രഹം - ഒരു കോടി 60 ലക്ഷം രൂപയുടെ കറൻസി കൊണ്ടൊരു ഗണപതി വിഗ്രഹം
102 പേരടങ്ങിയ സംഘമാണ് വിഗ്രഹത്തിന്‍റെ പണി പൂർത്തിയാക്കിയത്
അമരാവതി: വിനായകചതുർഥിക്ക് ഓരോ തെരുവിലും വ്യത്യസ്‌ത അലങ്കാരങ്ങളോടെ ഗണപതിയുടെ വിഗ്രഹങ്ങൾ കാണുന്നത് പുതിയ സംഭവമല്ല. എന്നാൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ വാസവി കന്യകപരമേശ്വരി ക്ഷേത്രത്തിലെ ഗണപതിയെ അലങ്കരിച്ചിരിക്കുന്നത് കറൻസി നോട്ടുകൾ കൊണ്ടാണ്. ഒരു രൂപാ നോട്ട് മുതൽ 2000 രൂപ വരെയുള്ള നോട്ടുകൾ ഉപയോഗിച്ചാണ് അലങ്കാരം. 102 പേരടങ്ങിയ സംഘമാണ് വിഗ്രഹത്തിന്‍റെ പണി പൂർത്തിയാക്കിയതെന്ന് കമ്മിറ്റി പ്രസിഡന്‍റ് തുംഗുന്ത്ള നാഗേശ്വറാവു പറഞ്ഞു. ഒരു കോടി 60 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ഈ അലങ്കാരത്തിൽ ഉപയോഗിച്ചതായും അംഗങ്ങൾ വ്യക്തമാക്കി.