കേരളം

kerala

ETV Bharat / bharat

മഹാത്മാഗാന്ധിയുടെ ഓര്‍മകൾ മായാത്ത രാംഗഢ്

ദേശീയ പ്രസ്ഥാനത്തിനിടെ മഹാത്മാഗാന്ധി നിരവധി തവണ രാംഗഢും സമീപ പ്രദേശങ്ങളും സന്ദർശിക്കുകയും ജനങ്ങളോട് സ്വാതന്ത്ര്യ സമരത്തിൽ ചേരാൻ അഭ്യർത്ഥിക്കുകയും ചെയ്‌തിട്ടുണ്ട്.

മഹാത്മാഗാന്ധി

By

Published : Sep 22, 2019, 8:00 AM IST

മഹാത്മാഗാന്ധിയും നേതാജി സുഭാഷ് ചന്ദ്രബോസും പ്രത്യയശാസ്‌ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. 1939 ൽ ദേശീയ കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി സുഭാഷ് ചന്ദ്രബോസും മഹാത്മാഗാന്ധിയും തമ്മിൽ തർക്കമുണ്ടായി. 1940ൽ മൗലാന അബുൽ കലാം ആസാദിന്‍റെ അധ്യക്ഷതയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ മൂന്ന് ദിവസം നീണ്ടു നിന്ന വാര്‍ഷിക സമ്മേളനം ഝാർഖണ്ഡിലെ രാംഗഢിൽ നടന്നു. അതേസമയം കോൺഗ്രസിന്‍റെ നയങ്ങൾക്കെതിരെ നേതാജി സുഭാഷ് ചന്ദ്രബോസും സമാന്തര സമ്മേളനം നടത്തി നഗരത്തിലുടനീളം ഒരു വലിയ ശോഭാ യാത്ര നടത്തി. കോൺഗ്രസ് സമ്മേളനം നടന്ന ആ സ്ഥലത്തെ അശോകസ്‌തംഭം ഇപ്പോഴും നിലനിൽക്കുന്നു.

ഗാന്ധിയുടെ ഓര്‍മകൾ മായാത്ത രാംഗഢ്

മഹാത്മാഗാന്ധി കോൺഗ്രസ് സമ്മേളനത്തിൽ എത്തുകയും രാംഗഢിലെത്തിയ അദ്ദേഹം വേദിയിൽ നടന്ന എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു. പർദ, തൊട്ടുകൂടായ്‌മ, നിരക്ഷരത, അന്ധവിശ്വാസം തുടങ്ങിയ ആചാരങ്ങൾ നിർത്തലാക്കണമെന്ന് കൺവെൻഷനിൽ പങ്കെടുത്ത സ്‌ത്രീകളോട് ബാപ്പു അഭ്യർത്ഥിച്ചു. ദേശീയ പ്രസ്ഥാനത്തിനിടെ മഹാത്മാഗാന്ധി രാംഗഢും സമീപ പ്രദേശങ്ങളും നിരവധി തവണ സന്ദർശിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ ചേരാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്‌തു.

രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി 1948 ജനുവരി 30 ന് വധിക്കപ്പെട്ടു. അതിനുശേഷം ഗാന്ധിജിയുടെ 16 ചിതാഭസ്‌മ കലശങ്ങളിൽ ഒന്ന് രാംഗഢിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്‍റെ സമാധി ദാമോദർ നദിയുടെ തീരത്താണ് നിർമിച്ചിരിക്കുന്നത്. അത് ഇപ്പോൾ ഗാന്ധി ഘട്ട് എന്നറിയപ്പെടുന്നു. ഏഴ് ദശകങ്ങൾക്കിപ്പുറവും ബാപ്പുവിന്‍റെ ഓർമകൾ മങ്ങുകയോ മായുകയോ ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details