"താന്‍ പ്രായോഗിക തലത്തിൽ ആദർശവാദിയാണ്" മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞു. ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെ പല പാഠങ്ങളും പഠിപ്പിച്ചതെങ്ങനെയെന്ന് വിശദീകരിച്ച ഗാന്ധിജി മനുഷ്യരാശിക്കായി തത്ത്വചിന്തയോ സന്ദേശമോ കണ്ടെത്തിയെന്ന അവകാശവാദത്തെ തള്ളി കളയുകയും ചെയ്തു. “ലോകത്തെ പഠിപ്പിക്കാൻ പുതിയതോന്നും എന്‍റെ പക്കൽ ഇല്ല,” സത്യവും അഹിംസയും കുന്നുകൾ പോലെ പഴക്കമുള്ളതാണ്. ”സത്യം കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ നിന്നും അവിടെ കടന്നു വന്ന പിശകുകളിൽ നിന്നും അദ്ദേഹം പാഠം ഉൾക്കൊണ്ടു. സത്യവും അഹിംസയും അദ്ദേഹത്തിന്‍റെ തത്ത്വചിന്തയുടെ പ്രധാന സിദ്ധാന്തങ്ങളാണ്. മഹാത്മാ പറഞ്ഞു: “ഞാൻ സത്യസന്ധനായിരുന്നു. സത്യത്തേക്കാൾ ഉയർന്ന ധർമ്മമില്ല. അഹിംസയാണ് ഏറ്റവും ഉയർന്ന കടമ".
ഗാന്ധിസം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹത്തിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുമെതിരെ ശിഷ്യന്മാർക്കും അനുയായികൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു: “ഗാന്ധിസം എന്നൊരു ആശയം ഇല്ല. എന്‍റെ പിന്നാലെ ഒരു വിഭാഗത്തെയും കൂട്ടിയിണക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഗാന്ധിയൻ ആശയങ്ങൾ പ്രചാരണത്തിലൂടെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യവുമില്ല. ഞാൻ വ്യക്തമാക്കിയ ലളിതമായ സത്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് അവ ജീവിച്ച് പ്രചരിപ്പിക്കാൻ കഴിയും. ശരിയായ പ്രവർത്തനത്തിൽ അതിന്‍റേതായ പ്രചാരണം അടങ്ങിയിരിക്കുന്നു, മറ്റൊന്നും ആവശ്യമില്ല, അദ്ദേഹം വിശദീകരിച്ചു.
ഒരിക്കൽ റൊണാൾഡ് ഡങ്കൻ പറഞ്ഞതുപോലെ, ഏതൊരു ചിന്തയെയും വ്യക്തിപരമായ അർഥത്തിലേക്കും പ്രായോഗികത്വത്തിലേക്കും നയിക്കുന്ന ഏറ്റവും ആദർശവാദിയായിരുന്നു വ്യക്തിയായിരുന്നു ഗാന്ധിജി. "സത്യാഗ്രഹം അല്ലെങ്കിൽ അഹിംസ.." അദ്ദേഹം മുന്നോട്ടുവെച്ച എല്ലാ ആദർശങ്ങളും ആദ്യം പരീക്ഷിച്ചത് അദ്ദേഹത്തിന്‍റെ മനസാകുന്ന പരീക്ഷണശാലയിൽ ആണ്. ആത്മീയത പോലെ ശാസ്ത്രവും അദ്ദേഹത്തിന് പ്രധാനമായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മീയതയെ ശാസ്ത്രം, മതം, തത്ത്വചിന്ത എന്നിവയുമായി സമന്വയിപ്പിച്ചു. സത്യം മനുഷ്യ ചൈതന്യത്തെ ഉയർത്തുകയും അഹിംസ എല്ലാ ആളുകളെയും - സമ്പന്നർ ദരിദ്രർ തൊഴിലുടമ ജോലിക്കാരൻ, ഉന്നതർ അധകൃതർ എന്ന വ്യത്യാസം ഇല്ലാതെ 'സ്നേഹത്തിന്റെ പട്ട് വലയിൽ' കൊരുക്കുകയും ചെയ്യുന്നു എന്ന് വിശ്വസിച്ചു. എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണത്തെ നിയന്ത്രിക്കുക എന്നതാണ് പ്രധാനം. 'മനസ്' ഒരു ശാന്തമായ പക്ഷി പോലെ ആണ്. ശാന്തതയുടെ തിന വിത്തുകൾ ആണ് അതിനു ആവശ്യം. മനസ് ശാന്തമാകുമ്പോൾ മാത്രമേ ലളിതവും അർഥവത്തായതുമായ ജീവിതം സാധ്യമാകൂ. നിയന്ത്രണമാണ് മനുഷ്യവികസനത്തിന്‍റെ താക്കോൽ. സംയമനം കൂടാതെ പൂർണത കൈവരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.