ഗാന്ധിജിയും അദ്ദേഹത്തിന്‍റെ തത്വചിന്തയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇന്നും പ്രചോദിപ്പിക്കുന്നു. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധി ജബൽപൂരിൽ നിന്ന് ദാമോയിലേക്ക് മാർച്ച് നടത്തുകയും നഗരത്തിലും പല ഗ്രാമങ്ങളിലും നിരവധി പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു.
ഗാന്ധിയന്‍ തത്വചിന്ത; ഇന്നും പ്രസക്തമായ ചിന്താധാരകള്‍ - ഇന്നും പ്രചോദനമായി ഗാന്ധിയന്‍ ചിന്തകൾ
ഗാന്ധിജിയുടെ സന്ദർശനത്തിന്‍റെ സ്‌മാരകങ്ങൾ ദാമോയിൽ ശ്രദ്ധിക്കപ്പെടാതെ ഇപ്പോഴുമുണ്ട്.
ഗാന്ധിയുടെ ഓർമ്മകളും കഥകളും പ്രതിധ്വനിക്കുന്ന നിരവധി സ്ഥലങ്ങൾ ദാമോയിൽ ഉണ്ട്. 1933 ഒക്‌ടോബർ 29 ന് ഗാന്ധി ദാമോ സന്ദർശിക്കുകയുണ്ടായി. അദ്ദേഹം പൊതുയോഗം നടത്തിയ സ്ഥലത്ത് അദ്ദേഹത്തിന്‍റെ സ്‌മരണക്കായി ഒരു വേദി സ്ഥാപിച്ചിരുന്നു. ആ നഗര സന്ദർശനത്തിനിടെ ഗാന്ധിജി താമസിച്ച വീട് ഒരു ഗുജറാത്തി കുടുംബത്തിന്‍റേതാണ്. ആ വീട് ഇപ്പോഴുമുണ്ട്. പക്ഷേ ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ് വീടെന്ന് സ്വാതന്ത്ര്യസമരസേനാനി ഖേംചന്ദ് പറയുന്നു.
ഗാന്ധി ദാമോയിൽ എത്തിയപ്പോൾ, നഗരത്തിലെ തുണി വ്യാപാരികള്‍ ബാപ്പുവിനോടുള്ള ബഹുമാനാർത്ഥം എല്ലാ റോഡുകളും തുണികൊണ്ട് മൂടി. ഗാന്ധി ചൗക്കിന് ചുറ്റുമുള്ള പ്രദേശത്ത് ഇപ്പോഴും തുണി മാർക്കറ്റ് സ്ഥിതി ചെയ്യുന്നു. 1933 ഡിസംബർ രണ്ടിന് ഹാരിജൻ സേവക് സംഘത്തിന്‍റെ സഹകരണത്തോടെ ഗാന്ധിജി ദാമോയിലേക്ക് നടത്തിയ മാർച്ചിൽ അദ്ദേഹം മധ്യപ്രദേശിലെ ഹരിജൻ ഗുരുദ്വാരയുടെ ശിലാസ്ഥാപനം നടത്തി. ഗുരുദ്വാരയ്ക്ക് പുറത്തുള്ള ബാപ്പുവിന്‍റെ പ്രതിമ ഇപ്പോഴും ഭക്തരെ ബാപ്പുവിന്‍റെ സാന്നിധ്യം അറിയിക്കുന്നു.