സ്വാതന്ത്ര്യാനന്തര ഇന്ത്യ വിദ്യാഭ്യാസത്തോടും മറ്റ് മാനവ വികസന വശങ്ങളോടുമുള്ള ആംഗലേയവൽക്കരിച്ച സമീപനത്തിനാണ് സാക്ഷ്യം വഹിച്ചത്. ഈ സന്ദർഭത്തിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ചിന്തകളെ പുനരവലോകനം ചെയ്യുന്നത് ആവശ്യമാണ്. പാശ്ചാത്യ വിദ്യാഭ്യാസം, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശയങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം സേവാഗ്രാമിൽ ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പാശ്ചാത്യ ‘നാഗരികതയുടെ’ അനുഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, വിദ്യാഭ്യാസത്തോടുള്ള ഇന്ത്യൻ സമീപനത്തിൽ മാറ്റങ്ങൾ നിർദേശിക്കാൻ അദ്ദേഹം ഏറ്റവും ഉചിതനായ വ്യക്തിയായിരുന്നു. ഒരു “സമ്പൂർണ്ണ വ്യക്തി” യിലേക്ക് പരിണാമം വാഗ്ദാനം ചെയ്യാത്ത ഒരു അന്തരീക്ഷത്തിലായിരുന്നു ഗാന്ധിജിയുടെ സ്കൂൾ വിദ്യാഭ്യാസം. സ്വാതന്ത്ര്യാനന്തര വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങൾ ഗാന്ധി വിശദീകരിച്ചത് മുതൽ സമൂഹത്തിന്‍റെ മനോഭാവത്തിൽ ഒരുപാട് മാറ്റമുണ്ടായി. പാശ്ചാത്യർ പോലും ഇന്ത്യൻ മൂല്യവ്യവസ്ഥയെ വിലമതിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, എത്ര ഇന്ത്യക്കാർ വിദ്യാഭ്യാസത്തെ വ്യക്തിത്വ വികസന ഉപകരണമായി കണക്കാക്കുന്നുണ്ട്?
നയി താലിം അഥവ നവ വിദ്യാഭ്യാസം
കരകൗശലവസ്തുക്കളിലൂടെയുള്ള വിദ്യാഭ്യാസമാണ് നയി താലിം. ദക്ഷിണാഫ്രിക്കയിലെ അനുഭവം രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് മാറ്റി. ആ പോരാട്ടത്തിൽ വിദ്യാഭ്യാസം വഹിച്ച പങ്ക് വളരെ വലുതാണ്. സ്വന്തം വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. എന്നാൽ മുപ്പതുകളുടെ മധ്യത്തിൽ അദ്ദേഹം അതിനെ എതിർത്തു, " ഇംഗ്ലീഷ് പരിജ്ഞാനം നൽകുന്നത് ജനങ്ങളെ അടിമകളാക്കാനാണ്…” എന്ന് അദ്ദേഹം എഴുതി. ഹോം റൂളിനെക്കുറിച്ചോ സ്വാതന്ത്ര്യത്തെക്കുറിച്ചോ ഒരു അന്യഭാഷയിൽ സംസാരിക്കണമെന്നതും, മാതൃഭാഷയിൽ കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ലായെന്നതും ഓർത്ത് അദ്ദേഹം വിലപിച്ചു. വ്യാവസായികവൽക്കരണത്തെക്കുറിച്ചുള്ള ഗാന്ധിയുടെ വീക്ഷണങ്ങൾ നെഹ്‌റുവിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായിരുന്നു. വ്യവസായവൽക്കരണവും അനുബന്ധ മാനേജ്മെന്റ് പഠനങ്ങളും നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ രീതിയെ നിർണ്ണയിച്ചു. യന്ത്രങ്ങൾ കുറവുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണമെന്ന പോലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ആശയങ്ങളും വളരെ കഠിനമായിരുന്നു. സ്കൂൾ പാഠ്യപദ്ധതിയിൽ കരകൗശല വസ്തുക്കളുടെ നിർമാണവും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. കരകൗശല നിർമാണം വിദ്യാഭ്യാസ പദ്ധതിയുടെ കേന്ദ്രബിന്ദുവാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ സാമൂഹിക ഘടനയിൽ കരകൗശല വസ്തുക്കളുടെ നിർമാണം ഏറ്റവും താഴ്ന്ന വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉൽപാദന പ്രക്രിയകളെക്കുറിച്ചുള്ള അറിവ്, സ്പിന്നിംഗ്, നെയ്ത്ത്, ലെതർ വർക്ക്, മൺപാത്ര നിർമ്മാണം, മെറ്റൽ വർക്ക്, ബാസ്കറ്റ് നിർമ്മാണം, ബുക്ക് ബൈൻഡിംഗ് എന്നിവ പരമ്പരാഗത സാമൂഹിക ശ്രേണിയുടെ ഏറ്റവും താഴ്ന്ന തലത്തിലുള്ള വിഭാഗക്കാരുടെ കുത്തകയായിരുന്നു. ആ തടസ്സങ്ങൾ ഇന്ന് മാറുകയാണ്. എന്നാൽ ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഇംഗ്ലീഷ് ഭാഷയ്ക്കും സംസ്കാരത്തിനും കൂടുതൽ വിധേയമായി. നായ് താലിം എന്നറിയപ്പെടുന്ന വാർധ വിദ്യാഭ്യാസ പദ്ധതി ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സവിശേഷമായ സ്ഥാനം വഹിക്കുന്നു. 1930കളിൽ തദ്ദേശീയ വിദ്യാഭ്യാസ പദ്ധതി വികസിപ്പിക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഈ പദ്ധതി.
സ്വാതന്ത്ര്യാനന്തര വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങൾ ഗാന്ധി വിശദീകരിച്ചത് മുതൽ സമൂഹത്തിന്‍റെ മനോഭാവത്തിൽ ഒരുപാട് മാറ്റമുണ്ടായി 1937 ജൂൺ 31ന് ‘ഹരിജൻ’ എന്ന ലേഖന പരമ്പരയിലൂടെ ഗാന്ധിജി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ഗാന്ധിജി കാഴ്ചപ്പാടുകൾ അക്കാദമിക് സർക്കിളുകളിൽ വിവാദങ്ങൾ സൃഷ്ടിച്ചു. 1937 ഒക്ടോബർ 22, 23 തീയതികളിൽ നടന്ന വാർധ സമ്മേളനത്തിൽ ഗാന്ധിജി തന്റെ അഭിപ്രായങ്ങൾ വിദഗ്ധരുടെ മുമ്പാകെ അവതരിപ്പിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ, പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധർ, കോൺഗ്രസ് നേതാക്കൾ, തൊഴിലാളികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഗാന്ധിജി തന്നെ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ നാല് പ്രമേയങ്ങൾ പാസാക്കി. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം രാജ്യവ്യാപകമായി നൽകുക, പാഠ്യ മാധ്യമം മാതൃഭാഷയാക്കുക, വിദ്യാഭ്യാസ പ്രക്രിയയിൽ പ്രാദേശിക തലത്തിൽ അനുയോജ്യമായ ഏതെങ്കിലും തരത്തിലുള്ള ജോലികൾ പഠിപ്പിക്കുക എന്നിവയായിരുന്നു അത്. മേൽപ്പറഞ്ഞ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ വിദ്യാഭ്യാസ പദ്ധതിയും സിലബസും തയ്യാറാക്കാൻ ഡോ. സക്കിർ ഹുസൈന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ ഗാന്ധിജി നിർദ്ദേശിച്ചതിൽ നിന്ന് നാം വളരെ അകന്നുപോയി. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഗാന്ധിയൻ ചിന്താഗതി ഒരു വലിയ ജനസംഖ്യയുടെ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. ഇന്ന് വിദ്യാഭ്യാസം ആഗോള സ്വഭാവം നേടി. എന്നാൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമുണ്ടോ എന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
യന്ത്രങ്ങൾ കുറവുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണമെന്ന പോലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ആശയങ്ങളും വളരെ കഠിനമായിരുന്നു