കേരളം

kerala

ETV Bharat / bharat

ഗാന്ധിജിയുടെ ബീഹാര്‍ യാത്രകളും, സമരങ്ങളും

മഹാത്മാഗാന്ധി ബ്രിട്ടീഷ് ഭരണത്തിനെതിരായ തന്ത്രങ്ങൾ ആസൂത്രണം ചെയ്തതും ചർച്ചകൾ നടത്തിയതും ബീഹാറിലെ സിവാനിലായിരുന്നു. ഉപ്പുസത്യാഗ്രഹത്തിന് തുടക്കം കുറിച്ച മണ്ണ്. ഏറ്റവും ഒടുവില്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മത്തിന്‍റെ ഒരു ഭാഗവും ഇവിടുത്തെ ഝാർഹി നദി വഹിച്ചു. ഗാന്ധിജിയുടെ സമരജീവിതത്തില്‍ നിര്‍ണായക നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമികയാണ് ബീഹാര്‍

ഗാന്ധിജിയുടെ ബീഹാര്‍ യാത്രകളും, സമരങ്ങളും

By

Published : Sep 17, 2019, 7:38 AM IST

ബീഹാറിലെ സിവാൻ ഭൂമി ജന്മം നൽകിയ പ്രമുഖ നേതാക്കളാണ് ഡോ. രാജേന്ദ്ര പ്രസാദ്, മൗലാന ഹക്ക് തുടങ്ങിയവർ. അവരുടെ സാന്നിധ്യമാണ് മഹാത്മാഗാന്ധി ബീഹാർ സംസ്ഥാനം പലതവണ സന്ദർശിക്കാൻ കാരണം. 1927ലെ ബീഹാർ സന്ദർശനത്തിൽ സ്വാതന്ത്ര്യസമരത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അദ്ദേഹം സിവാനും സന്ദർശിച്ചു. 1927 ജനുവരി 18ന് മായിർവയിൽ ഗാന്ധിജി പൊതുസമ്മേളനം നടത്തി. അക്കാലത്ത് സ്വാതന്ത്ര്യസമരം സംസ്ഥാനത്ത് അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു.

ഗാന്ധിജിയുടെ ബീഹാര്‍ യാത്രകളും, സമരങ്ങളും
യുവാക്കൾ ഗാന്ധിയൻ പാത പിന്തുടരുകയും അദ്ദേഹത്തോടൊപ്പം നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. സമരത്തിനിടയിൽ ഒരു കൂട്ടം യുവാക്കൾ മായിർവ പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് തീയിട്ടു. 1942 ആയപ്പോഴേക്കും ഭരണകൂടം അക്രമകാരികൾക്കെതിരെ നടപടിയെടുക്കാൻ തുടങ്ങി. ലംഗദ്‌പുരയിലെ പൊലീസ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ രാംദേനി കുർണി എന്ന വ്യക്തിയ്ക്ക് നേരെ പൊലീസ് വെടിയുതിർക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തു. ദണ്ഡി മാർച്ചിലും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലും മായിർവാ നൗട്ടൻ കവലയിൽ നടന്ന സമ്മേളനങ്ങളിൽ മഹാത്മാ ഗാന്ധി പ്രസംഗിച്ചു. ലഹരി ഉപയോഗം അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ എല്ലാവരും അവരുടെ പുകയില പെട്ടികൾ വലിച്ചെറിഞ്ഞു. ബ്രിട്ടീഷ് ഭരണത്തിനെതിരായി ഗാന്ധിജി തന്ത്രങ്ങൾ ആസൂത്രണം ചെയ്തതും ചർച്ചകൾ നടത്തിയതും സിവാനിലാണ്. അവിടെ ഗാന്ധിജിക്ക് വിശ്രമിക്കാൻ മുറി ഒരുക്കി നൽകുകയും അതിനോട് ചേർന്ന് ആശ്രമം പണി കഴിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നിവിടെ ഒരു സ്കൂൾ സ്ഥിതി ചെയ്യുന്നു. മഹാത്മാഗാന്ധിയുടെ ചിതാഭസ്മത്തിന്‍റെ ഒരു ഭാഗം ആശ്രമത്തിലൂടെ ഒഴുകുന്ന ഝാർഹി നദിയിൽ ഒഴുക്കിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ABOUT THE AUTHOR

...view details