കേരളം

kerala

ETV Bharat / bharat

ഗാന്ധിഭവനുകളും ഗാന്ധി ഭജനുകളും ഒത്തുചേരലിന്‍റെ വേദികൾ

സ്വാതന്ത്ര്യാനന്തരം ഗാന്ധിജിയുടെ സ്മരണക്കായി ഗാന്ധി ഭവന്‍ നിർമിക്കണമെന്ന  ജനങ്ങളുടെ ആവശ്യപ്രകാരമാണ് 1983 മെയ് എട്ടിന് ഹാർദോയില്‍ ഗാന്ധിഭവൻ നിർമിക്കുന്നത്

ഗാന്ധി

By

Published : Sep 20, 2019, 8:05 AM IST

ഉത്തർപ്രദേശിലെ ഹാർദോയ് ജില്ലയിലെ ഗാന്ധി ഭവനിൽ എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന ഗാന്ധി ഭജൻ രാജ്യമെമ്പാടും പ്രസിദ്ധമാണ്. കഴിഞ്ഞ ആറ് വർഷമായി ഗാന്ധി ഭജൻ എല്ലാ ദിവസവും വൈകുന്നേരം 5: 30 ന് നടത്താറുണ്ട്. വിവിധ മതങ്ങളെ പിന്തുടരുന്ന ഗാന്ധിയന്മാർ വൈകുന്നേരം ഇവിടെ ഒത്തുകൂടി മഹാതമാഗാന്ധി എഴുതിയ ഗാനങ്ങൾ ആലപിക്കുന്നു. എല്ലാ മതപുസ്‌തകങ്ങളും വായിച്ചതിനുശേഷം 'സർവ ധർമ്മസംഭവ്' എന്ന സന്ദേശം എല്ലാവർക്കും നൽകുന്നു.

ഗാന്ധിഭവനുകളും ഗാന്ധി ഭജനുകളും ഒത്തുചേരലിന്‍റെ വേദികൾ
സിറ്റി മജിസ്‌ട്രേറ്റ് അശോക് കുമാർ ശുക്ലയുടെ നിർദേശപ്രകാരം നിരവധി മുതിർന്നവരുടെ സഹായത്തോടെ സർവോദയ ആശ്രമത്തിലും മറ്റ് നിരവധി സ്ഥാപനങ്ങളിലും സായാഹ്ന ഭജൻ ആരംഭിച്ചിട്ടുണ്ട്. ഭജനിൽ പങ്കെടുത്ത ശേഷം മനസിന് സമാധാനവും ശാന്തതയും തോന്നുന്നുവെന്നാണ് ആളുകൾ പറയുന്നത്. 1929 ഒക്‌ടോബർ 11 ന് ഗാന്ധിജി ഹാർദോയ് ജില്ലയിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ പങ്കെടുത്ത സ്‌ത്രീകൾ അദ്ദേഹത്തിന്‍റെ പ്രസ്ഥാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനും സമര ഫണ്ടിലേക്ക് പണം സമാഹരിക്കാനായി അവരുടെ ആഭരണങ്ങൾ സംഭാവന ചെയ്‌തു. കൂടാതെ ആ വർഷം വിദേശ നിർമിത വസ്‌ത്രങ്ങൾ ബഹിഷ്‌കരിച്ച് ഹോളി ആഘോഷിക്കുകയും ചെയ്‌തു.

സ്വാതന്ത്ര്യാനന്തരം ഗാന്ധിജിയുടെ സ്മരണക്കായി ഗാന്ധി ഭവന്‍ നിർമിക്കാൻ ഹാർദോയിലെ ജനങ്ങൾ ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് യാതൊരു പിന്തുണയും ലഭിക്കാത്തതിനെത്തുടർന്ന് ഗാന്ധിയന്മാർ റൈഫിൾ ക്ലബിന്‍റെയും സാധാരണക്കാരുടെയും സഹായത്തോടെ അഞ്ചര ലക്ഷം രൂപ സ്വരൂപിക്കുകയും ഗാന്ധിഭവൻ നിർമിക്കുകയും ചെയ്‌തു. സ്വാതന്ത്ര്യസമര സേനാനി ജയദേവ് കപൂറിന്‍റെ അധ്യക്ഷതയിൽ 1983 മെയ് എട്ടിന് രഘുനന്ദൻ ശർമ ഗാന്ധിഭവൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഓർമകൾ ഗാന്ധിഭവന്‍റെ ചുവരുകളിലുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന 'ഗാന്ധിയുടെ ചർക്ക' ഗാന്ധി ഭവന് കൂടുതല്‍ ഭംഗി നല്‍കുന്നു.

ABOUT THE AUTHOR

...view details