കേരളം

kerala

ETV Bharat / bharat

ഗാസിപൂർ മാലിന്യപ്രശ്‌നം പരിഹരിക്കാൻ പൈലറ്റ് പ്രൊജക്ടുമായി ഗംഭീര്‍ - ഗൗതം ഗംഭീർ

സ്വച് ഭാരത് അഭിയാൻ പദ്ധതി തുടങ്ങി അഞ്ച് വർഷത്തിനുശേഷം മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി ഗാസിപൂരിൽ ബാലിസ്റ്റിക് സെഗ്രിഗേറ്റർ ഉദ്‌ഘാടനം ചെയ്‌ത് ഗൗതം ഗംഭീർ.

ഗാസിപൂർ മാലിന്യപ്രശ്‌നം പരിഹരിക്കാൻ പൈലറ്റ് പ്രോജക്‌ടുമായി ഗൗതം ഗംഭീർ

By

Published : Oct 4, 2019, 8:35 AM IST

Updated : Oct 5, 2019, 10:49 AM IST

ന്യൂഡൽഹി: ശാസ്‌ത്രീയമായ രീതിയിൽ മാലിന്യം വേർതിരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിനായി ഗാസിപൂരില്‍ ബാലിസ്റ്റിക് സെഗ്രിഗേറ്റര്‍. പദ്ധതിയുടെ ഉദ്ഘാടനം ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ നിര്‍വഹിച്ചു. മാലിന്യപ്രശ്‌നം പൂർണമായും നീക്കാതെ പിന്നോട്ടില്ലെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണ്. ഇത് പ്രവർത്തിക്കേണ്ട സമയമാണെന്നും ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപകേന്ദ്രങ്ങളിൽ ഒന്നാണ് ഗൗതം ഗംഭീറിന്‍റെ നിയോജക മണ്ഡലമായ ഈസ്റ്റ് ഡൽഹിയിലെ ഗാസിപൂർ. 2017 സെപ്‌തംബര്‍ ഒന്നിന് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Last Updated : Oct 5, 2019, 10:49 AM IST

ABOUT THE AUTHOR

...view details