ഹൈദരാബാദ്:ഗൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികരിൽ ഒരാളായ കേണൽ സന്തോഷ് ബാബുവിന്‍റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബുധനാഴ്ച പ്രാഗതി ഭവനിൽ വെച്ച് സന്തോഷിക്ക് നിയമന കത്ത് കൈമാറിയതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) അറിയിച്ചു.
ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും സന്തോഷിക്ക് പോസ്റ്റിങ് നൽകാൻ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ശരിയായ പരിശീലനം ലഭിക്കുകയും ജോലിയിൽ സ്ഥിരമാക്കുകയും ചെയ്യുന്നതുവരെ സന്തോഷിക്കൊപ്പം ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി തന്‍റെ സെക്രട്ടറി സ്മിത സഭർവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.