ബംഗളൂരു: ഗഗന്യാൻ പദ്ധതി ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നതിന് മാത്രമല്ല, മറിച്ച് ദീർഘകാല ആഗോള പങ്കാളിത്തത്തിനായി ചട്ടക്കൂട് നിർമിക്കാനുള്ള അവസരമാണിതെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ കെ. ശിവൻ. 'മനുഷ്യന്‍റെ ബഹിരാകാശ യാത്രയും പര്യവേഷണവും; ഇന്നത്തെ വെല്ലുവിളികളും ഭാവിയിലെ ലക്ഷ്യങ്ങൾ' എന്ന സിബോയിസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗഗന്യാൻ ബഹിരാകാശത്ത് മനുഷ്യ സാന്നിധ്യത്തിന് വഴിയൊരുക്കുമെന്ന് ഇസ്‌റോ
ബഹിരാകാശത്ത് തുടർച്ചയായ മനുഷ്യ സാന്നിധ്യത്തിന് ഗഗന്യാന്‍ ദൗത്യം വഴിയൊരുക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍
ഗഗന്യാൻ ബഹിരാകാശത്ത് തുടർച്ചയായി മനുഷ്യ സാന്നിധ്യത്തിന് വഴിയൊരുക്കുമെന്ന് ഇസ്‌റോ ചെയർമാൻ കെ ശിവൻ
മിക്ക രാജ്യങ്ങൾക്കും സമാനമായ ലക്ഷ്യങ്ങളാണുള്ളതെന്നും ഈ ലക്ഷ്യങ്ങൾ പരസ്‌പരം സഹായകരമാകുമെന്നും കെ. ശിവൻ പറഞ്ഞു. ഗഗന്യാനിലൂടെ പുതിയ ശാസ്ത്രം ഉരുത്തിരിയുമെന്നും ഇതിലൂടെ പുതിയ കഴിവുകൾ വർദ്ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് തുടർച്ചയായ മനുഷ്യ സാന്നിധ്യത്തിന് ദൗത്യം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.