ന്യൂഡല്‍ഹി: രാജ്യത്തിന് എത്രയും വേഗം കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി. കൊവിഡ് മഹാമാരിയെ രാജ്യം അതിജീവിക്കുമെന്നും നിതിന്‍ ഗഡ്‌കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ചൈനയോട് താല്‍പര്യമില്ലെന്നും ഇന്ത്യയോടാണ് താല്‍പര്യമെന്നും കേന്ദ്ര ചെറുകിട ഇടത്തര വ്യവസായ മേഖല മന്ത്രി വ്യക്തമാക്കി. ഡണ്‍ ആന്‍റ് ബ്രാഡ്‌സ്ട്രീറ്റ് കമ്പനിയുടെ വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറച്ചെന്നും അതേസമയം ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുകയാണെന്നും നിതിന്‍ ഗഡ്‌കരി വ്യക്തമാക്കി. മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഫലമാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദഹം വ്യക്തമാക്കി.
രാജ്യത്തിന് എത്രയും വേഗം കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് നിതിന്‍ ഗഡ്‌കരി - Micro, Small and Medium Enterprises minister
നിലവില്‍ ഖാദി, ഗ്രാമ വ്യവസായങ്ങളുടെ വാര്‍ഷിക വിറ്റു വരവ് 80,000 കോടിയാണെന്നും അത് രണ്ട് വര്‍ഷം കൊണ്ട് 5 ലക്ഷം കോടിയിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും എംഎസ്എംഇ മേഖല മികച്ച പ്രവര്‍ത്തനം കാഴ്‌ച വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംഎസ്‌എംഇ മേഖലയിലെ പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതിനകം 93 സ്‌കീമുകള്‍ക്കുള്ള അനുമതി നല്‍കിയതായി നിതിന്‍ ഗഡ്‌കരി പറഞ്ഞു. 100 സ്‌കീമുകള്‍ അംഗീകാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂഡ് ഓയിലടക്കം ഇറക്കുമതി ചെയ്യുന്ന വസ്‌തുകളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം വരുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഐടി, എന്‍ഐടികളുമായി സഹകരിച്ച് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എംഎസ്എംഇ മന്ത്രാലയം. നിലവില്‍ ഖാദി, ഗ്രാമ വ്യവസായങ്ങളുടെ വാര്‍ഷിക വിറ്റു വരവ് 80,000 കോടിയാണെന്നും അത് രണ്ട് വര്‍ഷം കൊണ്ട് 5 ലക്ഷം കോടിയിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയടക്കം ലോകമെമ്പാടും കൊവിഡ് പ്രതിസന്ധി അഭിമുഖീകരിക്കുന്ന വേളയില്‍ ആളുകളില്‍ ആത്മവിശ്വാസവും പോസിറ്റിവിറ്റിയും നിറക്കേണ്ടതുണ്ടെന്നും ഗഡ്‌കരി പറഞ്ഞു. വിര്‍ച്വല്‍ ഹൊറാസിസ് ഏഷ്യ മീറ്റിങ് 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡില്‍ നിന്നും സാധാരണ നിലയിലേക്ക് നാം മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ അപേക്ഷിച്ച് ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു.