കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ വ്യവസായശാലകളെ സാങ്കേതികതലത്തില്‍ നവീകരിക്കണമെന്ന് നിതിന്‍ ഗഡ്‌കരി - കൊവിഡ്‌

ചൈനയില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ച വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി

Gadkari calls upon industry to upgrade  widen import sources to attract investment  business news  ഇന്ത്യന്‍ വ്യവസായശാലകളെ സാങ്കേതികതലത്തില്‍ നവീകരിക്കണമെന്ന് നിതിന്‍ ഗഡ്‌കരി  നിതിന്‍ ഗഡ്‌കരി  കൊവിഡ്‌  കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി
ഇന്ത്യന്‍ വ്യവസായശാലകളെ സാങ്കേതികതലത്തില്‍ നവീകരിക്കണമെന്ന് നിതിന്‍ ഗഡ്‌കരി

By

Published : May 2, 2020, 7:11 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് ചൈനയുമായി വ്യവസായബന്ധം തുടരാന്‍ വിദേശ കമ്പനികള്‍ മടിക്കുന്നത് ഇന്ത്യക്ക് നേട്ടമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ വ്യവസായ ശാലകള്‍ സങ്കേതികതലത്തില്‍ നവീകരിക്കേണ്ടതുണ്ട്. ഇത്‌ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനോടും ചര്‍ച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. സാങ്കേതിക നവീകരണത്തിനായി ധനസഹായ പക്കേജ്‌ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി എഫ്‌ഐസിസിഐ യോഗത്തില്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ 25 ലക്ഷം വരുന്ന രാജ്യത്തെ ചെറുകിട - ഇടത്തരം വ്യവസായ മേഖലകളെ സംരക്ഷിക്കാനാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ABOUT THE AUTHOR

...view details