മുംബൈ: വിവരസാങ്കേതിക മേഖലയും ഇ-ഭരണനിർവഹണവും സുതാര്യത കൊണ്ടുവരികയും സദ് ഭരണം സാധ്യമാക്കുകയും ചെയ്യുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. 'സർക്കാരിന്‍റെ പൊതുസേവന വിതരണ പങ്ക് മെച്ചപ്പെടുത്തുക' എന്ന വിഷയത്തോടനുബന്ധിച്ച് നാഗ്‌പൂരിൽ നടന്ന ദ്വിദിന പ്രാദേശിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരസാങ്കേതിക മേഖല സദ് ഭരണം സാധ്യമാക്കുന്നുവെന്ന് നിതിൻ ഗഡ്‌കരി - ഫാസ്റ്റാഗ്
ഫാസ്റ്റ് ടാഗ് സംവിധാനം ഏർപെടുത്തിയ ശേഷം 68 കോടിയിൽ നിന്നും വരുമാനം 81 കോടിയായി ഉയർന്നതായി ഗഡ്‌കരി.
വിവരസാങ്കേതിക മേഖല നല്ല ഭരണം സാധ്യമാക്കുന്നുവെന്ന് നിതിൻ ഗഡ്‌കരി
ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് സംവിധാനം കൊണ്ടുവന്നിട്ടുണ്ടെന്നും അടുത്ത മാസത്തോടുകൂടി സംവിധാനം എല്ലായിടത്തും പൂർണമായി ഏർപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ടാഗ് സംവിധാനം ഏർപെടുത്തിയ ശേഷം 68 കോടിയിൽ നിന്നും 81 കോടിയായി വരുമാനം ഉയർന്നതായും ഗഡ്‌കരി കൂട്ടിച്ചേർത്തു. വികസനപരമായ സമീപനം, സുതാര്യത, അഴിമതി രഹിത സംവിധാനം, വേഗത്തിലുള്ള തീരുമാനമെടുക്കൽ പ്രക്രിയ, സാമൂഹികവും ദേശീയവുമായ പ്രതിബദ്ധത തുടങ്ങിയ ഘടകങ്ങൾ സദ് ഭരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.