ഗാഡ്‌ചിരോലി നക്‌സല്‍ ആക്രമണം; എന്‍ഐഎ അന്വേഷണം ഏറ്റെടുക്കും - gadchiroli
ഗാഡ്‌ചിരോലിയിലെ നക്‌സല്‍ ആക്രമണത്തില്‍ 16 പേരായിരുന്നു കൊല്ലപ്പെട്ടത്
nia
നാഗ്‌പൂര്‍:മഹാരാഷ്‌ട്ര ഗാഡ്‌ചിരോലിയില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുക്കും. മെയ് ഒന്നിന് നടന്ന ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. ഗാഡ്‌ചിരോലിയിലെ കുര്‍ഖേദ പൊലീസ് സ്റ്റേഷനില്‍ നിന്നും ബുറാദയിലേക്കുള്ള യാത്രക്കിടെ റോഡിലെ കുഴി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കേസില്‍ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.