റിയാദ്: 2023ലെ ജി 20 സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2022ലെ സമ്മേളനമായിരിക്കും ഇന്ത്യയില്‍ നടക്കുക എന്നതായിരുന്ന നേരത്തെ തീരുമാനം. പുതിയ തീരുമാന പ്രകാരം 2021ൽ ഇറ്റലിയിലും 2022ൽ ഇന്തോനേഷ്യയിലും 2023ൽ ഇന്ത്യയിലും 2024ൽ ബ്രസീലിലുമാണ് സമ്മേളനം നടത്തുക.
2023ലെ ജി20 സമ്മേളനം ഇന്ത്യയില്‍ - കൊവിഡ് വാര്‍ത്തകള്‍
കൊവിഡ് പ്രതിരോധമാണ് ഇത്തവണത്തെ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.

സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഇത്തവണത്തെ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നലെയാണ് പുതിയ സമ്മേളന വേദികള്‍ പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധമാണ് ഇത്തവണത്തെ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൊവിഡ് വരുത്തിയ പ്രതിസന്ധികള്‍ പരിഹരിക്കുമെന്നും, വരും തലമുറ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ചര്‍ച്ചയില്‍ തീരുമാനമെടുത്തു.
അംഗരാജ്യങ്ങളുടെ സാമ്പത്തിക-ആരോഗ്യ-സാമൂഹിക മേഖലകളുടെ തകര്‍ച്ച പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇതിനായി ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും യോഗം വിലയിരുത്തി. സുസ്ഥിരവും സന്തുലിതവുമായി കൊവിഡാനന്തര ലോകം രൂപപ്പെടുത്താൻ എല്ലാ രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും സമ്മേളനത്തില്‍ ലോക നേതാക്കള്‍ വ്യക്തമാക്കി.