കേരളം

kerala

ETV Bharat / bharat

കൊവിഡ് മഹാമാരിക്കിടെ ജി 20 ഉച്ചകോടിക്ക് പറയാനുള്ളത് - narendra modi latest news

പരസ്‌പര ബന്ധിതമായ ഒരു ആഗോള ഗ്രാമത്തിനു വേണ്ടി ഉച്ചകോടിയില്‍ സംസാരിച്ച പ്രധാനമന്ത്രി കൊവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും എടുത്തു പറഞ്ഞു.

ജി 20 ഉച്ചകോടി  G20 PM Modi Remarks  G20 summit  G20 summit latest news  prime minister modi  narendra modi latest news  കൊവിഡ് മഹാമാരിക്കിടെ ജി 20 ഉച്ചകോടിക്ക് പറയാനുള്ളത്
കൊവിഡ് മഹാമാരിക്കിടെ ജി 20 ഉച്ചകോടിക്ക് പറയാനുള്ളത്

By

Published : Mar 28, 2020, 12:38 PM IST

ആഗോളവല്‍ക്കരണത്തോട് മാനുഷികമായ സമീപനം വേണമെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക് എന്നീ ഉന്നത അന്താരാഷ്ട്ര സംഘടനകള്‍ പങ്കെടുത്ത 90 മിനിട്ട് നീണ്ട ആദ്യ ജി-20 വിർച്ച്വല്‍ ഉച്ചകോടിയില്‍ ആഗോളവല്‍ക്കരണത്തോട് ഒരു മാനുഷിക സമീപനം കണ്ടെത്തേണ്ട ആവശ്യകത പ്രധാനമന്ത്രി ഊന്നി പറഞ്ഞു. കൊവിഡ്-19 മഹാമാരി പശ്ചാത്തലത്തില്‍ ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും നടത്തിയ യോഗങ്ങളുടേയും ജി-20 ഷേര്‍പ്പാ യോഗത്തിന്‍റെയും പ്രതിഫലനമായാണ് ജി-20 വിർച്ച്വല്‍ ഉച്ചകോടി നടന്നത്. 2008-ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനായി കൈകോര്‍ത്ത ഈ ആഗോള സംഘം ഇതാദ്യമായി സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പകരം അന്താരാഷ്ട്ര പൊതു ജനാരോഗ്യ വെല്ലുവിളികളെക്കുറിച്ചാണ് ചര്‍ച്ച ചെയ്‌തത്.

മനുഷ്യകുലത്തിന്‍റെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുന്നതിന് പകരം, ജി-20 രാജ്യങ്ങൾ 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സാമ്പത്തിക അജണ്ടകളില്‍ മാത്രമായും, പരസ്‌പരം മത്സരിച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും മാത്രമാണ് ശ്രദ്ധ ചെലുത്തിയതെന്ന് മോദി കുറ്റപ്പെടുത്തി. ആഗോള സമ്പന്നതയുടേയും സഹകരണത്തിന്‍റെയും കേന്ദ്ര ബിന്ദുവായി മനുഷ്യരെ കാണേണ്ടതിന്‍റെയും, വൈദ്യശാസ്ത്ര ഗവേഷണങ്ങളുടേയും വികസനങ്ങളുടേയും ഗുണഫലങ്ങള്‍ സ്വതന്ത്രമായ രീതിയില്‍ പങ്കിടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വാചാലനായി. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നി പറഞ്ഞതായി അനുബന്ധ സ്രോതസുകള്‍ പറയുന്നു.

പരസ്‌പര ബന്ധിതമായ ഒരു ആഗോള ഗ്രാമത്തിനു വേണ്ടി സംസാരിച്ച പ്രധാനമന്ത്രി പുതിയ പ്രോട്ടോക്കോളുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെയും ലോകാരോഗ്യ സംഘടന പോലുള്ള വിവിധ സര്‍ക്കാരുകള്‍ ഉള്‍പ്പെട്ട സംഘടനകളെ ശക്തിപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കൂട്ടിച്ചേര്‍ത്തു. ഒപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൊവിഡ്-19 സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി വ്യക്തമാക്കി.

മാനവിക ഘടകങ്ങള്‍ എല്ലാം ഇന്ന് സാമ്പത്തിക, ധനകാര്യ വിഷയങ്ങളില്‍ പൂര്‍ണമായും മുങ്ങിപ്പോയിരിക്കുന്നുവെന്നാണ്പ്രധാനമന്ത്രി അടിസ്ഥാനപരമായി പറഞ്ഞിട്ടുള്ള കാര്യം. കൊവിഡ് മഹാമാരി തന്നെയാണ് അടിസ്ഥാനപരമായ വെല്ലുവിളിയെങ്കിലുംമാനവികതയില്‍ ഊന്നികൊണ്ടുള്ള ആഗോള വല്‍ക്കരണം എന്ന പുതിയ ആശയത്തിലേക്ക് ഉറ്റു നോക്കുവാൻ അന്താരാഷ്ട്ര സമൂഹത്തിന് അവസരം ഒരുക്കുകയാണ് ജി-20 ഉച്ചകോടി. രാജ്യങ്ങളുടെ സാമ്പത്തിക ധനകാര്യ വിഷയങ്ങളില്‍ മാത്രം ശ്രദ്ധ ഊന്നുന്നതിനു പകരം, ഭീകരതയെയും കാലാവസ്ഥാ വ്യതിയാനവുമടക്കം മനുഷ്യകുലത്തിന് പ്രയോജനപ്പെടുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജി-20യുടെ അധ്യക്ഷനായ സൗദി രാജകുമാരനുമായി മോദി നടത്തിയ ചര്‍ച്ചയിലാണ് ഉച്ചകോടി സമ്മേളനമെന്ന ആശയം പിറക്കുന്നത്.വര്‍ഷാന്ത്യം റിയാദില്‍ നേരിട്ടുള്ള സമ്മേളനം നടക്കുന്നതിനു മുന്‍പായി തന്നെ ഒരിക്കല്‍ കൂടി ഓണ്‍ലൈന്‍ സമ്മേളനം ചേരണമെന്നും യോഗത്തില്‍ ധാരണയായി. 90 ശതമാനം കൊവിഡ്-19 കേസുകളും, 88 ശതമാനം മരണങ്ങളുംജി-20 രാജ്യങ്ങളിലാണ് സംഭവിച്ചതെന്നും, ഈ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ആഗോള ജി.ഡി.പി യുടെ 80 ശതമാനവും ലോക ജനസംഖ്യയുടെ 60 ശതമാനവുംപങ്കിടുന്നുവെന്നും പ്രധാനമന്ത്രി അംഗരാജ്യങ്ങളെ ഓര്‍മ്മിപ്പിച്ചു.

മഹാമാരിയെ പിടിച്ചു കെട്ടുന്നതിനായി ഒരു ഏകോപിത പ്രതികരണം കണ്ടെത്തണമെന്നും അതുവഴി ജനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമുള്ള കാര്യത്തില്‍ ലോക നേതാക്കന്മാര്‍ക്കെല്ലാം സമ്മേളനത്തില്‍ ഒരേ അഭിപ്രായമായിരുന്നു. കൊവിഡ്-19 സൃഷ്‌ടിക്കാന്‍ പോകുന്ന സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെ തടുക്കുന്നതിനായി ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് അഞ്ച് ട്രില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ നല്‍കുവാന്‍ എല്ലാ രാജ്യങ്ങളും തയ്യാറായി. അതോടൊപ്പം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള പ്രത്യേക കൊവിഡ്-19 ഐക്യദാര്‍ഢ്യ പ്രതികരണ ഫണ്ടിലേക്ക് സ്വമേധയാ വേറെയും സംഭാവനകള്‍ നല്‍കുമെന്നും നേതാക്കള്‍ സമ്മതിച്ചു. മെഡിക്കല്‍ വിതരണങ്ങള്‍, രോഗ നിര്‍ണയ ഉപകരണങ്ങള്‍, ചികിത്സകള്‍, മരുന്നുകള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന മഹാമാരിക്കെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണയും അവര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകളെ ശക്തിപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പ്രധാനമന്ത്രി ഉയര്‍ത്തി കാട്ടി. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം തുടക്കത്തില്‍ ലോകാരോഗ്യ സംഘടനക്കില്ലായിരുന്നു. ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ വികസിപ്പിക്കാനും, ചികില്‍സാസൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങി ലോകാരോഗ്യസംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉച്ചകോടിയില്‍ ഉയര്‍ന്നു.

ആഗോള വളര്‍ച്ച, വിപണിയുടെ സ്ഥിരത എന്നിവ തിരിച്ച് പിടിച്ച്, സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് തിരിച്ചു വരാനുള്ളകഴിവ് ശക്തിപ്പെടുത്തണമെന്നും ലോക നേതാക്കള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്‌തു. ടെലികോണ്‍ഫറന്‍സിങില്‍ മികച്ച പങ്കാളിത്തമായിരുന്നുവെന്നും ആരും തന്നെ പരസ്‌പരം കുറ്റപ്പെടുത്തലിനു മുതിര്‍ന്നില്ലെന്നും ഒരു സ്രോതസ് വെളിപ്പെടുത്തി. കൊവിഡ് 19 പ്രതിരോധ നടപടിയായി ഇന്ത്യ സ്വീകരിച്ച ആഭ്യന്തര നയങ്ങളും ജനങ്ങളുമായി പതിവായി സംവദിക്കുന്നതും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതടക്കം പ്രധാനമന്ത്രിയെ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ അഭിനന്ദിച്ചു. സമ്മേളനത്തിന്‍റെ വികാരം സഹകരണത്തിന്‍റേതായിരുന്നുവെന്നും, ആരും ചൈനക്ക് മേലോ മറ്റ് രാജ്യങ്ങളുടെ മേലോ പഴി ചാരുന്നതു പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെട്ടില്ലെന്നും അനുബന്ധ സ്രോതസുകള്‍ വ്യക്തമാക്കി.

ആരാണ് ഉത്തരവാദിയെന്ന പോലുള്ള പരാമര്‍ശങ്ങള്‍ ഒന്നും തന്നെ സമ്മേളനത്തില്‍ ഉണ്ടായില്ല. പകരം കൊവിഡ് മഹാമാരി സൃഷ്‌ടിച്ച വെല്ലുവിളികള്‍ നേരിടുന്നതിനെക്കുറിച്ചും രാഷ്‌ട്രങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലുമായിരുന്നു ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന സാര്‍ക് ഓണ്‍ലൈന്‍ സമ്മേളനവും തൊട്ടടുത്ത ദിവസം നടന്ന ജി-7 ലോക നേതാക്കളുടെ സമ്മേളനവുമടക്കമുള്ള ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ക്ക് തുടര്‍ച്ചയായാണ് ജി-20 ഉച്ചകോടി സമ്മേളനം ഉണ്ടായത്. സാർക്ക് അംഗമായ പാകിസ്ഥാന്‍ ഒഴിച്ചുള്ള മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ 5 ദശലക്ഷം അമേരിക്കന്‍ ഡോളറും, ഇന്ത്യ 10 ദശലക്ഷം അമേരിക്കന്‍ ഡോളറും സംഭാവന നല്‍കിയ കൊവിഡ് അടിയന്തര ഫണ്ട് എങ്ങനെ ഉപയോഗിക്കാമെന്നായിരുന്നു എല്ലാ സമ്മേളനങ്ങളുടെയും പ്രധാന അജണ്ട.

നിരവധി സാര്‍ക് രാഷ്ട്രങ്ങളിലേക്ക് സഹായം എത്തികഴിഞ്ഞിരുന്നു. പ്രോട്ടോക്കോളുകളനുസരിച്ച് മരുന്നുകള്‍ ലഭ്യമാക്കുന്നതിനും മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാം സാര്‍ക് രാഷ്ട്രങ്ങളെയും സഹായിക്കാന്‍ ഞങ്ങള്‍ മുന്നണിയില്‍ തന്നെ ഉണ്ട്. മാത്രമല്ല പ്രശ്‌നം ആഗോള തലത്തില്‍ ഉയര്‍ത്തികൊണ്ടു വരുമെന്നും ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒളിമ്പിക്‌സ് മത്സരങ്ങള്‍ 2021ലേക്ക് മാറ്റി വെക്കാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തെയും ജി-20 രാജ്യങ്ങള്‍ സ്വാഗതം ചെയ്‌തു. എത്ര കാലം നീളുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ലെന്ന് സമ്മതിച്ചെങ്കിലും നിയന്ത്രണങ്ങളും അടച്ചുപൂട്ടലും താല്‍ക്കാലികമായിരിക്കട്ടെ എന്ന് നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

ABOUT THE AUTHOR

...view details