ആന്ധ്രാപ്രദേശില്‍ വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞ് തകര്‍ത്ത ജനസേന സ്ഥാനാര്‍ഥി അറസ്റ്റില്‍. അനന്തപൂര്‍ ജില്ലയിലെ ഗുണ്ടകല്‍ നിയോജക മണ്ഡലത്തിലെ പോളിങ് ബൂത്തിലാണ് സംഭവം. രാവിലെ ഗുട്ടിയിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാൻ എത്തിയ മധുസൂദൻ ഗുപ്ത വോട്ടിങ് യന്ത്രത്തില്‍ നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പേരുകള്‍ വ്യക്തമായി കാണിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് പ്രശ്നമുണ്ടാക്കിയത്.
ആന്ധ്രയില്‍ പോളിങിനിടെ അക്രമം: സ്ഥാനാർഥി വോട്ടിങ് യന്ത്രം തകർത്തു - ആന്ധ്രാപ്രദേശ്
വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞ് തകര്‍ത്ത ജനസേന സ്ഥാനാര്‍ഥി അറസ്റ്റില്‍. വോട്ടിങ് യന്ത്രം തകര്‍ന്നതിനെ തുടര്‍ന്ന് ബൂത്തിലെ വോട്ടെടുപ്പ് മുടങ്ങി.
വോട്ടിംഗ് യന്ത്രം തകര്‍ത്ത സ്ഥാനാര്‍ഥി അറസ്റ്റില്‍
ഉദ്യോഗസ്ഥരുമായി കലഹിച്ച സ്ഥാനാര്‍ഥി ഇതിനിടെ വോട്ടിങ് യന്ത്രം എറിഞ്ഞുടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വോട്ടിങ് യന്ത്രം തകര്‍ന്നതിനെ തുടര്‍ന്ന് ബൂത്തിലെ വോട്ടെടുപ്പ് മുടങ്ങി.
Last Updated : Apr 11, 2019, 12:10 PM IST