അടച്ചു പൂട്ടല്‍ നിയന്ത്രണം മൂലം രാജ്യത്തുടനീളം കഷ്ടപ്പെടുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി അടിയന്തരമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രമുഖ കാര്‍ഷിക സമ്പദ് ശാസ്‌ത്രജ്ഞനും പ്രൊഫസറുമായ എംഎസ് സ്വാമിനാഥന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രസ്‌താവനയും അദ്ദേഹം പുറത്തിറക്കി.
* വിളകളുടെ വാങ്ങല്‍ വില കൃത്യമാക്കുന്നതിനായി വിപണി ഇടപെടല്‍ പദ്ധതി നടപ്പില്‍ വരുത്തണം. കേന്ദ്രവും സംസ്ഥാനങ്ങളും വിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ തുല്യമായി പങ്കിട്ട് കര്‍ഷകരെ സഹായിക്കണം.
* തൊഴിലാളികളെ പ്രാദേശിക തലത്തില്‍ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതിന് അനുമതി നല്‍കണം.
* യന്ത്രോപകരണങ്ങള്‍ പരിഗണന അനുസരിച്ച് ലഭ്യമാക്കണം. എന്നാല്‍ മാത്രമേ കര്‍ഷകര്‍ക്ക് തന്‍റെ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാനാവൂ.
* റാബി സീസണ്‍ വിളവെടുപ്പ് സംഭരണത്തിന്‍റെ ഭാഗമായുള്ള വാങ്ങല്‍/കൈകാര്യം ചെയ്യല്‍ സംബന്ധിച്ച് ഒരു വിശ്വസനീയമായ ഉറപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം.
* ഖരീഫ് സീസണിലേക്കുള്ള കൃഷിയിറക്കലിനായി കര്‍ഷകരെ തയ്യാറെടുപ്പിക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കുടിശ്ശിക കൊടുക്കാനുള്ളത് പരിഗണിക്കാതെ തന്നെ പുതിയ വായ്പകള്‍ ലഭ്യമാക്കേണ്ടതുണ്ട്.
* വിവിധ സ്വകാര്യ വായ്പാ വിതരണക്കാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും കര്‍ഷകര്‍ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. അടുത്ത വിളവെടുപ്പ് വരെ കര്‍ഷകരില്‍ നിന്നും പലിശ ഈടാക്കരുതെന്ന് അത്തരം വ്യാപാരികൾക്ക്/വായ്പാ ദായകര്‍ക്ക് ഉത്തരവ് നല്‍കണം.