കേരളം

kerala

ETV Bharat / bharat

ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച നടപടി ജൂലൈ 15 വരെ നീട്ടി

നിലവിലെ കൊവിഡ്‌ വ്യാപന പശ്ചാത്തലം കണക്കിലെടുത്താണ് തീരുമാനം. അടിയന്തരമായി വാദം കേള്‍ക്കേണ്ട കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പരിഗണിക്കും

ഡല്‍ഹി ഹൈക്കോടതി  കൊവിഡ്‌ വ്യാപന പശ്ചാത്തലം  വീഡിയോ കോണ്‍ഫറന്‍സ്  Delhi HC  Functioning of Delhi HC, subordinate courts  ന്യൂഡല്‍ഹി
ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം ജൂലൈ 15 വരെ നിര്‍ത്തിവെച്ചു

By

Published : Jun 29, 2020, 5:52 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ജൂലൈ 15 വരെ നീട്ടാന്‍ കോടതിയുടെ ഭരണകാര്യ സമിതി തീരുമാനിച്ചു. നിലവിലെ കൊവിഡ്‌ വ്യാപന പശ്ചാത്തലം കണക്കിലെടുത്താണ് തീരുമാനം. ഡല്‍ഹി ഹൈക്കോടി ഉള്‍പ്പെടെ സംസ്ഥാനത്തെ മറ്റ് കീഴ്‌ക്കോടതികളും പ്രവര്‍ത്തനങ്ങള്‍ ജൂലൈ 15 വരെ നിര്‍ത്തിവെക്കാന്‍ സമിതി നിര്‍ദേശിച്ചു. അടിയന്തരമായി വാദം കേള്‍ക്കേണ്ട കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പരിഗണിക്കുമെന്നും ഹൈക്കോടതി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നേരത്തെ ഹൈക്കോടതിയുടെ സര്‍ക്കുലര്‍ പ്രകാരം ജൂണ്‍ 30 വരെയായിരുന്നു കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചിരുന്നത്.

ABOUT THE AUTHOR

...view details