പൂനെ: ലോകത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ എങ്ങനെ ഭൂമിയില്‍ നിന്നൊഴിവാക്കാം, അല്ലെങ്കില്‍ വലിച്ചെറിയാതെ പ്ലാസ്‌റ്റിക് മാലിന്യങ്ങളെ എങ്ങനെ പുനരുപയോഗിക്കാം ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നത്. പ്ലാസ്‌റ്റിക് മാലിന്യങ്ങളില്‍ നിന്ന് ഇവര്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കുകയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ ഇതിനായുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് സംഘടനകളുമായി സഹകരിച്ച്, ഇന്ധന നിര്‍മാണത്തിന് ശേഷം ബാക്കി വരുന്ന പ്ലാസ്റ്റിക്കുകള്‍ റോഡ് നിര്‍മാണത്തിനും ഇവര്‍ ഉപയോഗിക്കുന്നു.
പ്ലാസ്‌റ്റിക്ക് മാലിന്യത്തില്‍ നിന്ന് ഇന്ധനമുണ്ടാക്കി പൂനെ കോര്‍പ്പറേഷന്‍ - പ്ലാസ്‌റ്റിക്ക് മാലിന്യത്തില്‍ നിന്നും ഇന്ധനം
പത്ത് കിലോ പ്ലാസ്‌റ്റിക്കില്‍ നിന്ന് ആറ് ലിറ്റര്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. മണ്ണെണ്ണ സ്റ്റൗവ്, ജനറേറ്റര്‍, തുടങ്ങിയവയില്‍ ഉപയോഗിക്കാവുന്ന ഇന്ധനമാണ് പ്ലാസ്‌റ്റിക്കില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്.

നിലവില്‍ ജെതൂരിയിലും, നാരായണ്‍പേട്ടിലുമാണ് ഇന്ധന നിര്‍മാണ കേന്ദ്രങ്ങളുള്ളത്. മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ഇവിടെയെത്തിക്കുന്നു. മണ്ണെണ്ണ സ്റ്റൗവ്, ജനറേറ്റര്‍, തുടങ്ങിയവയില്‍ ഉപയോഗിക്കാവുന്ന ഇന്ധനമാണ് പ്ലാസ്‌റ്റിക്കില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. പത്ത് കിലോ പ്ലാസ്‌റ്റിക്കില്‍ നിന്ന് ആറ് ലിറ്റര്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. വളരെ ചെറിയ സ്ഥലത്തും ഇത്തരം പ്ലാന്‍റുകള്‍ തുടങ്ങാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ലോകത്ത് ഉയര്‍ന്നു വരുന്ന പ്ലാസ്‌റ്റിക് ഭീഷണിക്ക് ഉത്തമ പരിഹാരമാണ് പൂനെയിലെ ഈ പ്ലാന്‍റുകള്‍