ഹൈദരാബാദ്:ടിക് ടോക് താരങ്ങൾ മുതൽ മല്പ്പിടുത്തക്കാർ വരെയാണ് മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിറങ്ങിയത്. ചെറിയ സമയത്തിനുള്ളിൽ ഉയർച്ചയിലെത്തിയ താരങ്ങൾക്ക് എന്നാൽ തെരഞ്ഞെടുപ്പ് കയ്പേറിയതായിരുന്നു.
പ്രധാന മത്സരാർഥികൾ
സോണാലി ഫോഗട്ട് (ഹരിയാന-തോൽവി)
ഹരിയാനയിലെ അദാംപൂർ മണ്ഡലത്തിൽ നിന്നും ബിജെപി സീറ്റിൽ മത്സരിച്ച സോണാലി മുതിർന്ന കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയി യോടാണ് പരാജയപ്പെട്ടത്. ഹരിയാനയിലെ ടിക് ടോക് താരമാണ് സോണാലി ഫോഗട്ട്. മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ കുൽദീപ് ബിഷ്നോയി മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനുമാണ്.
യോഗേശ്വർ ദത്ത്(ഹരിയാന-തോൽവി)
ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ യോഗേശ്വർ ദത്ത് ബറോഡ മണ്ഡലത്തിൽ ബിജെപിയെയാണ് പ്രതിനിധീകരിച്ചത്. എന്നാൽ മണ്ഡലത്തിലെ രണ്ടുതവണ സിറ്റിങ് എംഎൽഎ ആയ കോൺഗ്രസ് സ്ഥാനാർഥി ശ്രീകൃഷ്ണ ഹൂഡയോട് പരാജയപ്പെട്ടു.