ഡെറാഡൂണ്‍:ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. മൂന്ന് ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവനാളുകളോടും 28 ദിവസം ക്വാറന്‍റൈനില്‍ പോവാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചത്. ക്വാറന്‍റൈന്‍ കാലാവധി തീര്‍ന്നെങ്കിലും ക്യാമ്പസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം തുടരും. ക്വാറന്‍റൈനില്‍ കഴിഞ്ഞ എല്ലാവരും ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന കൊവിഡ് ബാധിച്ച മൂന്ന് പേരും രോഗ വിമുക്തരായിട്ടുണ്ട്.
ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് - ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഴുവനാളുകളോടും 28 ദിവസം ക്വാറന്‍റൈനില്‍ പോവാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചത്. ക്വാറന്‍റൈന്‍ കാലാവധി തീര്‍ന്നെങ്കിലും ക്യാമ്പസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം തുടരും.
ഉത്തരാഖണ്ഡിലെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത് ഇവിടെ നിന്നാണ്. വിദേശസന്ദര്‍ശനം കഴിഞ്ഞെത്തിയ 43 ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കാണ് കൊവിഡ് ആദ്യം സ്ഥിരീകരിച്ചത്. ജില്ലയില്‍ തുടരുന്ന ലോക്ക് ഡൗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ബാധകമാണ്. ക്യാമ്പസിലെ ഐസൊലേഷന്‍ കേന്ദ്രം ഇനിയൊരു അറിയിപ്പ് വരുന്നത് വരെ പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ 500 ലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്‌തിരുന്നത്. 1600 കുടുംബങ്ങളാണ് ക്യാമ്പസിനുള്ളില്‍ കഴിയുന്നത്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമല്ലാതെ പുറത്ത് നിന്നുള്ളവര്‍ക്ക് ക്യാമ്പസില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.