ഗുവാഹത്തി:ഒരു മാസത്തിനിടെ അസമിലെ നാല് ജില്ലകളിൽ ഉണ്ടായ വെള്ളപ്പൊക്കം 34,000 പേരെ ബാധിച്ചതായും വെള്ളപ്പൊക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അധികൃതർ.
കിഴക്കൻ ആസാമിലെ ധേമാജി, ലഖിംപൂർ, ബിശ്വനാഥ്, ചിരംഗ് ജില്ലകളിലെ 109 ഗ്രാമങ്ങളിലുള്ള 34,000 ത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചതെന്ന് എ.എസ്.ഡി.എം.എ അധികൃതർ അറിയിച്ചു. ഏതാണ്ട് 4,200 ഹെക്ടർ വിളനിലങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയത്.