ചണ്ഡിഗഡ്:പഞ്ചാബിലെ വ്യാവസായിക കേന്ദ്രമായ ലുധിയാന തണുത്ത് വിറക്കുന്നു. കഴിഞ്ഞ ദിവസം 0.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലുധിയാനയിലും അതിശൈത്യം തുടരുന്നു
പഞ്ചാബിന്‍റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡിഗഡില്‍ ഏറ്റവും കുറഞ്ഞ താപനില 3.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി
ലുധിയാനയിലും അതിശൈത്യം തുടരുന്നു
അമൃത്സർ, പട്യാല എന്നിവിടങ്ങളില്‍ യഥാക്രമം 2.4, 1.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പത്താൻകോട്ട്, അഡാംപൂർ, ഹൽവാര, ബതിന്ദ, ഫരീദ്‌കോട്ട്, ഗുരുദാസ്പൂർ എന്നിവിടങ്ങളില്‍ 0.8, 0.4, 0.6, 0.9, 1.2, 3.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പഞ്ചാബിന്‍റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡിഗഡില്‍ ഏറ്റവും കുറഞ്ഞ താപനില 3.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ജനുവരി 2, 3 തീയതികളിൽ പഞ്ചാബിലും ഹരിയാനയിലും നേരിയതോതിൽ മഴ ലഭിക്കുെമന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.