ന്യൂഡൽഹി: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വൻ ഭീഷണിയാണ് നേരിടുന്നതെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ രാജ്യത്തെ ജനാധിപത്യം തകർക്കപ്പെട്ടെന്നും സോണിയ ഗാന്ധിയുടെ വിമർശനം. ഛത്തിസ്ഗഡിലെ പുതിയ നിയമസഭ മന്ദിരത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
രാജ്യത്തെ ജനാധിപത്യം തകർക്കപ്പെട്ടെന്ന് സോണിയ ഗാന്ധി
രാജ്യത്തിന് വേണ്ടി പോരാടേണ്ട ശക്തികൾ രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു
രാജ്യത്തിന് വേണ്ടി പോരാടേണ്ട ശക്തികൾ രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. "അഭിപ്രായ സ്വാതന്ത്ര്യത്തിന് വൻ ഭീഷണിയാണ് നിലനിൽക്കുന്നത്. ജനാധിപത്യം തകർക്കപ്പെട്ടു. രാജ്യത്തെ ആദിവാസി വിഭാഗം, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ വാമൂടിക്കെട്ടുന്നു. രാജ്യത്തെ ജനങ്ങളെല്ലാം വാ മൂടിക്കെട്ടി ജീവക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്" സോണിയ ഗാന്ധി പറഞ്ഞു.
"മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, ബിആർ അംബേദ്ക്കർ എന്നിവർ ആരും രാജ്യത്തെ സ്ഥിതി ഇത്തരത്തിലാകുമെന്ന് കരുതിയിട്ടില്ല. സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം പിന്നിടുമ്പോൾ രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും വൻ ഭീഷണിയാണ് നേരിടുന്നത്", സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.