കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം - latest news on DTC cluster buses

ഡൽഹി മെട്രോയില്‍ സ്ത്രീകൾക്ക് യാത്രാ സൗജന്യം നൽകുന്നത് പരിഗണനയിലാണ്

ഡൽഹിയിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം

By

Published : Oct 29, 2019, 11:24 AM IST

Updated : Oct 29, 2019, 11:53 AM IST

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യം. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ നയങ്ങളുടെ ഭാഗമായാണ് നടപടി. സ്ത്രീകളുടെ സുരക്ഷക്കായി 13,000 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.സൗജന്യ യാത്രക്ക് പുറമെ ബസുകളില്‍ സിസിടിവി ക്യാമറകൾ അടക്കമുള്ള ആധുനിക സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിടിസിയുടെ 3700 ബസുകളും ക്ലസ്റ്റർ സ്കീമിലെ 1800 ബസുകളുമാണ് ഡൽഹിയിൽ സർവിസ് നടത്തുന്നത്. യാത്രക്കാരായ സ്ത്രീകൾക്ക് പ്രത്യേക പിങ്ക് ടിക്കറ്റ് നൽകും. ഇതിന്‍റെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

ജൂണിലാണ് ബസുകളിലും ഡെല്‍ഹി മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഡൽഹി മെട്രോയില്‍ സ്ത്രീകൾക്ക് യാത്രാ സൗജന്യം നൽകുന്നത് പരിഗണനയിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത്. .

Last Updated : Oct 29, 2019, 11:53 AM IST

ABOUT THE AUTHOR

...view details