കേരളം

kerala

ETV Bharat / bharat

20.26 ലക്ഷം കുടിയേറ്റക്കാർക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കിയെന്ന് കേന്ദ്രം - സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകിയത് 20.26 ലക്ഷം കുടിയേറ്റക്കാർക്കെന്ന് കണക്കുകൾ

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 20.26 ലക്ഷം ഗുണഭോക്താക്കൾക്ക് 10,131 ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Free foodgrains reach to only 20.26 lakh migrants so far: Govt data  Govt data on free foodgrains  free foodgrains for migrants  migrants in India.business news  സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകിയത് 20.26 ലക്ഷം കുടിയേറ്റക്കാർക്കെന്ന് കണക്കുകൾ  കേന്ദ്ര ഭക്ഷ്യ മന്ത്രാലയം
കുടിയേറ്റക്കാർ

By

Published : Jun 8, 2020, 10:57 AM IST

ന്യൂഡൽഹി:കേന്ദ്ര, സംസ്ഥാന റേഷൻ കാർഡ് ഇല്ലാത്ത എട്ട് കോടിയോളം കുടിയേറ്റക്കാരിൽ 20 ലക്ഷത്തോളം പേർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. കൊവിഡ് -19 ലോക്ക്ഡൗണിനെ തുടർന്ന് കുടിയേറ്റക്കാർ പട്ടിണിയല്ലെന്ന് ഉറപ്പുവരുത്താൻ, കേന്ദ്രസർക്കാർ മെയ് 14ന് ഒരാൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങളും ഒരു കുടുംബത്തിന് ഒരു കിലോ ധാന്യങ്ങളും നൽകാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന റേഷൻ കാർഡുകൾ ഇല്ലാത്തവർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാനും പ്രഖ്യാപനമുണ്ടായിരുന്നു.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 20.26 ലക്ഷം ഗുണഭോക്താക്കൾക്ക് 10,131 ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ധാന്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണം മൊത്തം സംഖ്യയുടെ 2.25 ശതമാനം മാത്രമാണ്. മെയ്, ജൂൺ മാസങ്ങളിൽ വിതരണം ചെയ്ത മൊത്തം 7.99 ലക്ഷം ടൺ റേഷനുമായി താരതമ്യം ചെയ്യുമ്പോൾ വിതരണം ചെയ്ത ധാന്യങ്ങളുടെ അളവ് കുറവാണ്. കുടിയേറ്റക്കാർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങൾ വ്യത്യസ്ത മാതൃകകൾ സ്വീകരിച്ചു. ചിലർ വേവിച്ച ഭക്ഷണത്തോടൊപ്പം റേഷനും വിതരണം ചെയ്തു. ചിലർ ഭക്ഷണ കൂപ്പണുകൾ നൽകുന്നു.

ഏകദേശം 28,306 ടൺ കടല, പയർ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും അയച്ചിട്ടുണ്ട്. 631 ടൺ കടല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിതരണം ചെയ്തു. കൂടാതെ, പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പി‌എം‌ജി‌കെ‌വൈ) പ്രകാരം സംസ്ഥാനങ്ങൾ ഏപ്രിൽ മാസത്തിൽ 92.45 ശതമാനം കവറേജ് നേടിയിട്ടുണ്ട്. മെയ് മാസത്തിൽ 87.33 ശതമാനവും, ധാന്യങ്ങൾ വിതരണം ചെയ്യുന്നതിൽ 17.47 ശതമാനം കവറേജ് സാധിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details