ന്യൂഡല്‍ഹി: സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന ബിജെപി വാഗ്ദാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ആക്ടിവിസ്റ്റായ സാകേത് ഗോഖലെ നല്‍കിയ പരാതിയിലാണ് തീരുമാനം.
പൗരന്‍മാര്‍ക്ക് ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള വാഗ്ദാനങ്ങള്‍ പാര്‍ട്ടികള്‍ക്ക് നല്‍കാനാകും. ഇക്കാര്യം പരിഗണിക്കുമ്പോള്‍ വാക്സിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷന്‍ അറിയിച്ചു. പെരുമാറ്റ ചട്ടത്തിന്‍റെ പാര്‍ട്ട് അഞ്ച് പ്രകാരം പരിശോധിച്ചാണ് തീരുമാനമെന്നും കമ്മീഷന്‍ അറിയിച്ചു. പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്ക് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.
ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പേള്‍ കേന്ദ്രസര്‍ക്കാര്‍ അതിന്‍റെ ഭാഗമായി പ്രഖ്യാപിച്ചതാണ് സൗജന്യ വാക്സിന്‍. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറച്ചുവച്ചത് തന്നെ ഞെട്ടിച്ചതായി ഗോഖലെ പ്രതികരിച്ചു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബിഹാര്‍ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഐസിഎംആര്‍ വാക്സിന്‍ പുറത്തിറിക്കുന്ന മുറയ്ക് രാജ്യത്ത് സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അറിയിച്ചിരുന്നു. മഹാമാരിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുകയാണെന്നും ഗോഖലെ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ശാഖയാണെന്നും അവരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.