ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. മോദിയുടെ രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടയിലാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ് - ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ കഷ്‌മീര്‍ പ്രശ്‌നം പരിഹരിക്കണം
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍.
കശ്മീർ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.