ചെന്നൈ: ടാങ്കര്‍ ലോറിയിടിച്ച് തമിഴ്‌നാട് പട്ടിനപക്കത്ത് നാല് വയസുകാരന്‍ മരിച്ചു. രാവിലെ എട്ട് മണിക്ക് പട്ടിനപക്കം സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു.
ടാങ്കര്‍ ലോറിയിടിച്ച് നാല് വയസുകാരന്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് - Four year old boy killed
സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു.
തമിഴ്‌നാട്ടില്‍ ടാങ്കര്‍ ലോറിയിടിച്ച് നാല് വയസുകാരന്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റൊയപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംഭവത്തില്‍ അദ്യാര്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. നാല് വയസുകാരന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി റൊയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.