ഒഡീഷയിൽ കാട്ടാന ആക്രമണം; നാല് പേർ മരിച്ചു - നാല് പേർ മരിച്ചു
നിരവധി വീടുകൾ നശിപ്പിച്ചു
ഒഡീഷയിൽ കാട്ടാനാ ആക്രമണം; നാല് പേർ മരിച്ചു
ഭുവനേശ്വർ: ഒഡീഷയിൽ നാല് പേരെ കാട്ടാന ചവിട്ടി കൊന്നു. ബർഗഡ് ജില്ലയിലെ പടംപൂരിലാണ് സംഭവം. ദ്വാരികനാഥ് പാണ്ഡെ (75), മലായ് പാണ്ഡെ (45), റിന്റു പാണ്ഡെ (12), ഹെംസാഗർ സാഹൂ (52) എന്നിവരാണ് മരിച്ചത്. ഇവരിൽ ഒരാൾ ബൻജെൻമുണ്ട ഗ്രാമത്തിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ജംബോ പ്രദേശത്തെ വീടുകളും കാട്ടാന നശിപ്പിച്ചു.