ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു - Central Reserve Police Force
കുൽഗാം ജില്ലയിലെ ഗുഡ്ഡെർ പ്രദേശത്ത് ഇന്ത്യൻ സൈന്യവും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും സംയുക്തമായാണ് തീവ്രവാദികളെ നേരിട്ടത്
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ഗുഡ്ഡെർ പ്രദേശത്ത് ഇന്ത്യൻ സൈന്യവും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും സംയുക്തമായാണ് തീവ്രവാദികളെ നേരിട്ടത്. സുരക്ഷാ സേന പ്രദേശത്ത് പരിശോധന ശക്തമാക്കി.